go

'ക്രിയേറ്റിഫ് ഫാക്ടറിക്ക്' ശനിയാഴ്ച തുടക്കം

creatif-factory
SHARE

കൊച്ചി ∙ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്ക് തിളക്കമേകാൻ ഹോളി ക്രസന്റ് കോളേജ് ഓഫ് ആർക്കിടെക്ച്ചർ ഒന്നാം വർഷ വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന 'ക്രിയേറ്റിഫ് ഫാക്ടറിക്ക്' ശനിയാഴ്ച തുടക്കമാകും. രണ്ടു ദിവസങ്ങളിലായി പനമ്പള്ളി നഗറിൽ വച്ചുനടക്കുന്നമേള ഒന്നാംദിനം സെൻട്രൽ പാർക്കിലും, രണ്ടാം ദിനം മെട്രോ വാക്‌വേയിലുമാണ്. മേളയിലെ പ്രധാന ആകർഷണം സ്വന്തം കൈകൊണ്ടു നിർമ്മിച്ച ആഘോഷ കാർ‍‍‍ഡുകളായിരിക്കും.

തത്സമയ പെയ്ന്റിംഗ്, പച്ചകുത്ത്, മൈലാഞ്ചി, ‍‌ഛായച്ചിത്രം, നെയിൽ ആർട്ട് തുടങ്ങിയ വിവിധ പരിപാടികൾ ക്രിയേറ്റിഫ് ഫാക്ടറിയെ വർണ്ണാഭമാക്കും. പ്രദർശനത്തിനപ്പുറം പൊതുജനങ്ങൾക്ക് സാധനങ്ങൾ വാങ്ങാനുള്ള സൗകര്യമുണ്ടാകും. പരിപാടിയിൽ നിന്നുലഭിക്കുന്ന തുക സാമൂഹ്യ സന്നദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുക. രാവിലെ 10ന് തുടങ്ങുന്ന ഫെസ്റ്റ് രാത്രി 9 വരെയാണ്.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama