go

20 നിർധന യുവതികൾക്ക് മാംഗല്യം ഒരുക്കി കാസർകോട് കല്യാണം

marriege
SHARE

കാസർകോട്∙ ഗൾഫിൽ ബദർ അൽ സമ ഹോസ്പിറ്റൽ ശൃംഖല നടത്തുന്ന അബ്ദുൽ ലത്തീഫ് ഉപ്പളയുടെ മകൾ സൽമ ഷഹനാസും കാസർകോട് വ്യവസായ പ്രമുഖനായ കോളിയാട് കരീമിന്റെ മകൻ മുഹമ്മദ്‌ ദിൽഷാദും തമ്മിലുള്ള വിവാഹ ചടങ്ങിലാണ് 20 നിർധന യുവതികൾക്ക് കൂടി മംഗല്യ ഭാഗ്യം ഉണ്ടായത്.  എല്ലാ നവ ദമ്പതികൾക്കും വേണ്ട സ്വർണവും വസ്ത്രങ്ങളും ഭക്ഷണ സൽക്കാരവുമെല്ലാം അബ്ദുൽ ലത്തീഫ് ഉപ്പള തന്നെയാണ് നൽകിയത്. 

വ്യാപാര സ്ഥാപനങ്ങളിൽ വധൂ വരന്മാരെ കൊണ്ടു പോയിട്ട് ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാൻ അവസരം നൽകുന്ന വിധമാണ് കാര്യങ്ങൾ ക്രമീകരിച്ചത്. അബ്ദുൽ ലത്തീഫ് ഉപ്പളയ്‌ക്കൊപ്പം ഫെയ്‌ദ മുഹമ്മദ്‌( പി എ മുഹമ്മദ്‌ ), വി ടി വിനോദൻ (മാർസ് റീറ്റെയ്ൽ) എന്നിവരാണ് ബദ്ർ അൽ സമ ഹോസ്പിറ്റൽ ഗ്രൂപ്പിനെ നയിക്കുന്നത്.

കാസർകോട് മാന്യ വിൻ ടച്ച്‌ പാം മെഡോസിൽ നടന്ന വിവാഹ ചടങ്ങിൽ 50000 ലധികം ആളുകൾ സൽക്കാരത്തിൽ പങ്കെടുത്തു. വിവിധ അറബ് രാജ്യങ്ങളിൽ നിന്ന് പ്രമുഖരായ അറബ് സ്വദേശികൾ ചടങ്ങിൽ പങ്കെടുത്തു.

നിക്കാഹിനു അനുഗ്രഹ പ്രഭാഷണം നടത്തിയത് കബീർ ബാഖവി ആണ്. സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങൾ, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, എം എ കാസിം മുസ്‌ലിയാർ, സി എം ഇബ്രാഹിം, എം കെ മുനീർ, പി എ ഇബ്രാഹിം ഹാജി, വിനോദൻ വി ടി, പി എ മുഹമ്മദ്, നൗഷാദ് ബാഖവി, അപ്സര ഹനീഫ്, എൻ എ നെല്ലിക്കുന്ന്, അബ്ദുല്ല ഇബ്രാഹിം, യഹ്‌യ തളങ്കര,അബൂബക്കർ ഹാജി തളിപ്പറമ്പ, അസിസ് കരയത്ത് തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു. 

അബ്ദുൽ ലത്തീഫ് ഉപ്പള തന്റെ മാതാവിന്റെ നാമം എക്കാലവും നിലനിർത്താൻ ആരംഭിച്ച ഐഷാൾ ഫൌണ്ടേഷന്റെ പേരിൽ നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഭാര്യ ആയിഷമ്മ സെഫിയ. ഇന്ന് വിവാഹിതയായ സൽമ ഷഹനാസ് അടക്കം 4മക്കളാണ് ഈ ദമ്പതികൾക്ക്.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama