go

യുഎസ്ടി ഗ്ലോബൽ ഗോൾ 2019: ഇ വൈ, തിൻകപാം ജേതാക്കൾ

UST Global Goal
SHARE

കാക്കനാട് ∙ ടെക്കികളുടെ ഫുട്ബോൾ മേളയായ യുഎസ്ടി ഗ്ലോബൽ ഗോൾ 2019 ൽ പുരുഷ വിഭാഗത്തിൽ ഇ വൈ (E Y) ടീമും വനിതാ വിഭാഗത്തിൽ തിൻകപാം (Thinkpalm) ടീമും ജേതാക്കളായി. കാക്കനാട് രാജഗിരി കോളേജ് ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് വിപ്രോ ടീമിനെ തകർത്തു ഇ വൈ ടീം കിരീടം നേടിയത്. ടിസിഎസ് ടീമിന്റെ താരമായ ലിബിൻ ബാലകൃഷ്ണൻ ഗോൾഡൻ ബൂട്ട് പുരസ്കാരവും  ഇ വൈ ടീമിലെ അതേഷു ജയിംസ് ഗോൾഡൻ ബോൾ പുരസ്കാരവും ഇ വൈ  ടീമിലെ അർജുൻ ബാലചന്ദ്രൻ ഗോൾഡൻ ഗ്ലൗ പുരസ്കാരവും കരസ്ഥമാക്കി.

UST Global Goal

വനിതാ വിഭാഗം ഫൈനലിൽ ഇ വൈ ടീമിനെ പരാജയപ്പെടുത്തിയാണ് തിൻകപാം (Thinkpalm ) ടീം ജേതാക്കളായത്. തിൻകപാം ടീം അംഗം ശ്രീലക്ഷ്മിയാണ് മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഒരുമാസക്കാലമായി വാരാന്ത്യങ്ങളിൽ മാത്രം നടന്നുവന്ന ടൂർണമെന്റിൽ 33 ടീമുകളാണ് പങ്കെടുത്തത്. ടിസിഎസ് ടീമും ഫ്രാഗോമെൻ ടീമും വനിതാവിഭാഗത്തിൽ ഹബ്ബെല്ൽ ടീമും വിഷ്വൽ ഐ ക്യൂ ടീമും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. കേരള ഫുട്‌ബോൾ അസോസിയേഷൻ റഫറിമാരായ ബൈജു, ജയപ്രസാദ്, മനു എന്നിവരാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.

UST Global Goal

ജേതാക്കൾക്ക് യുഎസ്ടി ഗ്ലോബൽ - ഗ്ലോബൽ ഓപ്പറേഷൻ മാനേജർ സുനിൽ ബാലകൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. 'പ്രൊജക്റ്റ് വേണ്ട' ഡിറക്ടർമാരായ ജോസഫ്, ഡയാന, വെർട്ടെക്‌സ് സിസ്റ്റംസ് റീജിയണൽ മാനേജർ സുനിൽ കേശവൻ  തുടങ്ങിയവർ സന്നിഹിതരായിരുന്നു.

UST Global Goal
MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama