go

കുടുംബ യൂണിറ്റ് വാർഷികം നടത്തി

SHARE

പാറത്തോട്∙ പാലപ്ര എസ്എൻഡിപി ശാഖാ യോഗം ചിറ ഭാഗം ഗുരുകൃപാ കുടുംബ യൂണിറ്റിന്റെ വാർഷികം നടത്തി. ശാഖാ പ്രസിഡന്റ് സുരേന്ദ്രൻ കൊടിത്തോട്ടത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഹൈറേഞ്ച് യൂണിയൻ കൗൺസിലർ അനിൽ കെ.കുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി വിനോദ് പാലപ്ര മുഖ്യപ്രഭാഷണം നടത്തി. വനിതാ സംഘം സെക്രട്ടറി സുലോചന സുധാകരൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് മഹേഷ് കൊട്ടാരം, മഞ്ചു മോഹൻ, കെ. സുരേന്ദ്രൻ, ജയപാലൻ എന്നിവർ പ്രസംഗിച്ചു. 

കുടുംബ യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി മഞ്ചു മോഹൻ (യൂണിറ്റ് കൺവീനർ) സീനാ രവീന്ദ്രൻ (ജോയിന്റ് കൺവീനർ) ശശികല അജികുമാർ, ബിന്ദു ശശി, വിജയമ്മ രാമൻകുട്ടി, ആശാ സജി, ജയപാലൻ (എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama