go

ചൈതന്യ റസിഡന്റ്‌സ് അസോസിയേഷൻ ഒന്നാം വാർഷികാഘോഷം

ചൈതന്യ റസിഡന്റ്‌സ് അസോസിയേഷൻ ഒന്നാം വാർഷികാഘോഷം കിഷോർ കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
SHARE

താമരശ്ശേരി ∙ ചൈതന്യ റസിഡന്റ്‌സ് അസോസിയേഷൻ ഒന്നാം വാർഷികാഘോഷം പ്രശസ്ത വോളിബോൾ താരവും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ ഇ.കെ. കിഷോർ കുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ തയാറാക്കിയ വെബ്സൈറ്റ് ടി. ഭാസ്ക്കരൻ  ഐഎഎസ് പരിചയപ്പെടുത്തി.

ടി. ഭാസ്ക്കരൻ ഐഎഎസ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യുന്നു

ചൈതന്യ കുടുംബാംഗങ്ങളായ എം.ബി. ബാലകൃഷ്ണന്റെയും മിനിയുടെയും മകളായ എം.ഹർഷയുടെ ‘ഒസ്യത്ത്’ (38 കവിതകൾ) എന്ന കവിതാസമാഹാരം ചിറക്കൽ വാരിയത്ത് പി.വി. ദേവരാജൻ മാസ്റ്റർ ടി. ഭാസ്കരൻ ഐഎഎസ്സിന് നൽകിക്കൊണ്ട് പ്രകാശനം െചയ്തു.ചൈതന്യ റസിഡൻസ് അസോസിയേഷന്റെ മുൻ സെക്രട്ടറി കെ.കെ. ബിനീഷ് കുമാറിനെ ടി. ഭാസ്ക്കരൻ ഐഎഎസ് സ്നേഹോപകാരം നൽകി ആദരിച്ചു. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് കെ.വി.മുഹമ്മദ്, സ്റ്റാൻഡിങ്

chaithanya2
കവിതാസമാഹാരം പിവി. ദേവരാജൻ മാസ്റ്റർ പ്രകാശനം ചെയ്യുന്നു

കമ്മിറ്റി ചെയർപേഴ്സൺ കെ.കെ. മഞ്ജിത എന്നിവർ മുഖ്യാതിഥികളായിരുന്നു. വി.കെ.സദാനന്ദൻ ചടങ്ങിൽ സംസാരിച്ചു.മുതിർന്ന വ്യക്തിത്വങ്ങളായ പക്കർ തെല്ലാത്തിങ്കര (സിആർഎ കുടുംബാംഗം) നളിനാക്ഷി ടീച്ചർ (എക്സി.മെമ്പർ- സിആർഎ) എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. എസ്എസ്എൽസി, പ്ലസ് ടു, ബിരുദം,ബിരുദാനന്തര ബിരുദം എന്നിവയിലും അസോസിയേഷനിൽ നടത്തിയ ക്വിസ് മത്സരത്തിലും ചിത്രരചനയിലും വിജയികളായവർക്ക് സ്നേഹോപഹാരം നൽകി. തുടർന്ന് കുടുംബസംഗമവും അസോസിയേഷനിലെ കുട്ടികളും മുതിർന്നവരും പങ്കെടുത്ത കലാപരിപാടികളും അരങ്ങേറി.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama