go

ഫുട്ബോൾ മേള: യൂണിവേഴ്സൽ ബിൽഡേഴ്സ് കളമശ്ശേരി വിജയികൾ

football-mela
SHARE

ആലുവ ∙ സോക്കർ സെവൻസ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച അഖില കേരള സെവൻസ് ഫ്ലെഡ് ലൈറ്റ് ഫുട്ബോളിൽ യൂണിവേഴ്സൽ ബിൽഡേഴ്സ് കളമശ്ശേരി വിജയികൾ. ലബാംബ മാള ടീമിനെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്.

സമാപന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് അഫ്സൽ കുഞ്ഞുമോൻ അധ്യക്ഷനായിരുന്നു. കൺവീനർ സിദ്ദിഖ് സ്വാഗതവും സെക്രട്ടറി ബിജു നന്ദിയും പറഞ്ഞു. ക്ലബ്ബ് രക്ഷാധികാരികളായ രഹൻ രാജ്, യൂണിവേഴ്സൽ ബിൽഡേഴ്‌സ് എംഡി മജീദ് മുട്ടം, ഫുട്ബോൾ കോച്ച് വാൾട്ടർ, സിനിമാ താരങ്ങളായ ആന്റണി പെപ്പേ, അഞ്ജലി നായർ, സുൽത്താൻ വാച്ചസ്‌ എംഡി റിയാസ് തുടങ്ങിയവർ പങ്കെടുത്തു.

നൊച്ചിമയിലെ ഫുട്ബോൾ ആചാര്യന്മാരായ നാസർ നെടുങ്ങാട്ടിൽ, ശ്രീജിത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama