go

ലഹരിയുടെ പിടിയിൽ നിന്ന് ഹോക്കിയിലേക്ക്

Hockey Representational image
SHARE

വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിൽ നിന്നും കുട്ടികളെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മോൺസൺ എഡിഷൻ ഹോക്കി ഫെസ്റ്റ് ഒരുങ്ങുന്നു. ഏപ്രിൽ 27,28 തീയതികളിൽ കൊച്ചി മറൈൻ ഡ്രൈവിൽ വെച്ചാണ് ഹോക്കി ടൂർണമെന്റ്. 

എറണാകുളം ഹോക്കി ലവോഴ്സ് (EHL)ന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ടൂർണമെന്റിന്റെ ആശയം ആഡ് ഹോക്കി ഇൻ യുവർ ലൈഫ് ആൻഡ് അവോയ്ഡ് ഡ്രഗ്സ് എന്നാണ്.

ലഹരിയുടെ പിടിയിൽ നിന്ന് കുട്ടികളെ ഹോക്കിയിലേക്ക് ആകർഷിച്ചു കായികവും മാനസികവുമായ ആരോഗ്യമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുക എന്ന  ലക്ഷ്യത്തോടെ നടത്തുന്ന ഈ സംരംഭത്തിന് ആശംസകൾ നേർന്നു കൊണ്ട് നിരവധി ആളുകളാണ് എത്തുന്നത്.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama