go

ഈരാറ്റുപേട്ട മുസ്‍ലിം ഗേള്‍സ് എച്ച്എസ്എസിന് ഉന്നത വിജയം

erattubeta-hsschool
പ്ലസ് ടു പരീക്ഷയില്‍ സയന്‍സ് ഗ്രൂപ്പില്‍ 1200 ല്‍ 1200 മാര്‍ക്കും നേടിയ ഈരാറ്റുപേട്ട മുസ് ലിം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സുഹാന എം സിയാദിനു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിനി അഗസ്റ്റിന്‍ അനുമോദിക്കുന്നു
SHARE

ഈരാറ്റുപേട്ട∙പ്ലസ്ടു പരീക്ഷയില്‍ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട മുസ്‍ലിം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഉന്നത വിജയം കരസ്ഥമാക്കി.  ആകെ പരീക്ഷയെഴുതിയ 349 വിദ്യാര്‍ത്ഥികളില്‍ 318 പേര്‍ ഉപരിപഠനത്തിനു അര്‍ഹത നേടി. സയന്‍സ് ഗ്രൂപ്പില്‍ നിന്നും 16 പേര്‍ക്കും കോമേഴ്‌സില്‍ 7  പേര്‍ക്കും മുഴുവന്‍ വിഷയത്തിനും എ പ്ലസ് ഗ്രേഡ് ലഭിച്ചു. ആകെ 23 ഫുള്‍ എ പ്ലസ്.  സുഹാന എം സിയാദ് സയന്‍സ് ഗ്രൂപ്പില്‍ മുഴുവന്‍ മാര്‍ക്കും നേടി വിജയിച്ചു .

ബിസ്മി പി  എസ് , സയ ഫാത്തിമ ഷിബു , ഐഷ ജുബിന്‍ എ, അല്‍ഫിയാ കബീര്‍,  സയന ഷിജു , നൂര്‍ബിന ഹലീമ,  തന്‍ഹ എം താജ് എന്നീ വിദ്യാര്‍ത്ഥികള്‍ രണ്ടാം വര്‍ഷത്തില്‍ 600 ല്‍ 600 മാര്‍ക്കും നേടി മുഴുവന്‍ വിഷയങ്ങള്‍ക്കും A പ്ലസ് കരസ്ഥമാക്കി  . സയന്‍സ് ഗ്രൂപ്പില്‍ 96 ശതമാനവും കോമേഴ്‌സ് ഗ്രൂപ്പില്‍ 98 ശതമാനവും, ഹ്യൂമാനിറ്റീസ് ഗ്രൂപ്പില്‍ 92  ശതമാനവും വിജയികളായി.വിജയികളെയും ഉന്നത വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരെയും സ്‌കൂള്‍ മാനേജ്മന്റ്, പി ടി എ കമ്മറ്റികള്‍ അഭിനന്ദിച്ചു.

പ്ലസ് ടു പരീക്ഷയിൽ നൂറിന്റെ തിളക്കവുമായി സുഹാന എം സിയാദ്

കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ മുസ് ലിം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു സയന്‍സ്   ഗ്രൂപ്പ് വിദ്യാര്‍ത്ഥിനി സുഹാന എം സിയാദ് 1200 ല്‍ 1200 മാര്‍ക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കി .എട്ടാം ക്ലാസ് മുതല്‍ ഈ സ്‌കൂളിലെ വിദ്യര്‍ത്ഥിയായ സുഹാന പത്താം ക്ലാസ്സിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയിരുന്നു സ്‌കൂളിലെ ജൂനിയര്‍ റെഡ് ക്രോസ്സ് , ഗൈഡ്  ക്ലബ്ബുകളിലെ സജീവ വോളന്റീയരായിരുന്ന സുഹാന കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ  തിരഞ്ഞെടുക്കപ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ബോംബൈ ഐഐടി നടത്തിയ സ്റ്റുഡന്റസ് സോളാര്‍ അമ്പാസിഡേഴ്‌സ് മീറ്റില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. ഗണിത ശാസ്ത്ര മേളയിലെ പ്രതിഭ കൂടിയായ സുഹാന ഫെഡറല്‍ ബാങ്ക് ബോംബൈ സോണല്‍ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് മറ്റക്കൊമ്പനാല്‍  എം എസ് സിയാദ് , സിമി ദമ്പതികളുടെ മകളാണ്. സിയാന, സഫ് വാന എന്നിവര്‍ സഹോദരങ്ങളാണ്.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama