go

ശാന്തിഗ്രാം ഫിഷ് ഫാമിന് ഹരിയാന മത്സ്യവകുപ്പിന്റെ അംഗീകാരം

fish
SHARE

മണ്ഡവാർ: മലങ്കര ഓർത്തഡോക്സ്‌ സഭയുടെ സാമൂഹിക പ്രതിബദ്ധത സംരംഭമായി ശാന്തിഗ്രാമിൽ ആരംഭിച്ച മത്സ്യക്കൃഷിക്ക് ഹരിയാന മത്സ്യവകുപ്പിന്റെ അംഗീകാരവും പ്രോത്സാഹനവും. മണ്ഡാവർ എന്ന സ്ഥലത്തെ 14 ഗ്രാമങ്ങളുടെ വികസനത്തിനും അവിടത്തെ സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെടുത്തിയും നടത്തുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിലും സഹകരിക്കാനായി മുന്നോട്ടുവന്ന  ഹരിയാന മത്സ്യവകുപ്പ് പ്രാരംഭമെന്ന നിലയിൽ 10000 മത്സ്യക്കുഞ്ഞുങ്ങളെ കുറഞ്ഞ നിരക്കിൽ നൽകുകയും വളർച്ചയ്ക്ക് ആവശ്യമായ വിദഗ്ധ ഉപദേശങ്ങൾ നൽകുകയും 

കൃഷിയെപ്പറ്റി പഠിക്കുവാനും മനസ്സിലാക്കുവാനും  കേരളത്തിന് പുറത്ത് ജനിച്ച പുതുതലമുറയ്ക്ക് കൃഷിയുടെ മാഹാത്മ്യം മനസ്സിലാക്കുവാനും അവരെ അതിൽ ആകൃഷ്ടരാക്കുന്നതിനും വേണ്ടി ഹോസ്‌ഖാസ് ഇടവകയുടെ യുവജനപ്രസ്ഥാനത്തിന്റെ പ്രത്യേക താത്പര്യത്തിൽ തുടങ്ങിയതാണ് മത്സ്യകൃഷി.

മത്സ്യകൃഷി കൂടാതെ  കന്നുകാലി വളർത്തലും, ജൈവകൃഷിയും, താറാവ്, കോഴി മുതലായ വളർത്തുപക്ഷികളെയും  പരിപാലിച്ചു പോരുന്നു. വിഷവും, രാസപദാർഥങ്ങളും ഉപയോഗിക്കാതെയുള്ള ഭക്ഷ്യോത്പാദന രീതികൾ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ശാന്തിഗ്രാം ഫാം പ്രൊജക്ടിന്റെ ലക്ഷ്യം.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama