go

അന്താരാഷ്ട്ര കുടുംബ ദിനം ആചരിച്ച് എസ്ഒഎസ്

sos
SHARE

കൊച്ചി∙ എസ്ഒഎസ് കുടുംബ ശാക്തീകരണ പദ്ധതിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര കുടുംബ ദിനം ആചരിച്ചു. റിട്ട. സിഡിപിഒ പി.വി. വനജ ഉദ്ഘാടനം വഹിച്ച ചടങ്ങിൽ ഒരു കുട്ടിയും തനിച്ചല്ല, ഒരു കുട്ടിയും പീഡിപ്പിക്കപ്പെടരുത് എന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘No Child alone’ പ്രചാരണത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് കുടുംബവും കുട്ടികളുടെ പരിപാലനവും എന്ന വിഷയത്തെ ആസ്‌പദമാക്കി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

എസ്ഒഎസ്  അസി. വില്ലേജ് ഡയറക്​ടർ കൃഷ്​ണകുമാർ ആശംസ അർപ്പിച്ച് സംസാരിച്ച ചടങ്ങൽ കുടുംബ ശാക്തീകരണ പദ്ധതിയുടെ സീനിയർ കോ വര്‍ക്കേഴ്​സായ ശാരികാ മേനോൻ സ്വാഗതവും ഡെയ്​സി നോജൻ നന്ദിയും അറിയിച്ചു. എസ്ഒഎസ്  കുടുംബ ശാക്തീകരണ പദ്ധതിയുടെ ഗുണഭോക്താക്കളായ കുടുംബാംഗങ്ങളുടെ കലാ പരിപാടികളോടുകൂടി ചടങ്ങ് അവസാനിച്ചു

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama