go

ഊർജ സംരക്ഷണം തെരുവുവിളക്കുകളിൽ; നൂതന സാങ്കേതിക വിദ്യയുമായി വിദ്യാർഥികൾ

adoor-snit-students
SHARE

അടൂർ ∙ തെരുവുവിളക്കുകളിൽ സോളാർ പാനലുകൾക്കെപ്പം വിന്റ് ടർബൈനുകൾക്കൂടി ഉപയോഗിച്ചു ഊർജ സംരക്ഷണം സാധ്യമാക്കുന്ന നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെന്ന് അടൂർ എസ്എൻഐടി വിദ്യാർഥികൾ. ഈ സാങ്കേതികവിദ്യ ഉപയോഗിച്ചാൽ അന്തരീക്ഷം മേഘാവൃതമായിരിക്കുമ്പോഴും ആവശ്യമായ സൂര്യപ്രകാശം ലഭ്യമല്ലാത്തപ്പോഴും തെരുവുവിളക്കുകൾക്ക് പ്രകാശിക്കുന്നതിനും കഴിയും.

സോളാർ പാനലിനു സമാന്തരമായി ഘടിപ്പിച്ചിരിക്കുന്ന വിന്റ് ടർബൈൻ, വാഹനങ്ങൾ ഓടുമ്പോഴുണ്ടാകുന്ന കാറ്റുപയോഗിച്ച് കറങ്ങുകയും ബാറ്ററിയിൽ ഊർജം ശേഖരിക്കുകയും ചെയ്യും. ഇതുമൂലം രാത്രികാലങ്ങളിൽ തടസ്സമില്ലാതെ തെരുവുവിളക്കുകൾക്ക് പ്രകാശിക്കാം. ഈ സിസ്റ്റത്തിൽ ഉപയോഗിച്ചിരിക്കുന്ന സ്വയംനിയന്ത്രിത ഉപകരണം വാഹനങ്ങളുടെ പ്രകാശം കൂടുതൽ ഉള്ളപ്പോൾ  തെരുവുവിളക്കിന്റെ പ്രകാശം കുറക്കുകയും വാഹനങ്ങളുടെ പ്രകാശം കുറയുമ്പോൾ തെരുവുവിളക്കിന്റെ പ്രകാശം കൂട്ടുകയും ചെയ്യും.

അടൂർ ശ്രീ നാരായണ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിലെ നാലാം വർഷ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർഥികളായ ആൽവിൻ അനിയൻ, ഗായത്രി എസ്. കുമാർ, വിഷ്ണു വി. പൊന്നപ്പൻ എന്നിവർ അധ്യാപകരായ ആൽഫി എലിസബത്ത് ജോസഫ്, ലക്ഷ്മി ആർ. നായർ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി വികസിപ്പിച്ചെടുത്തത്.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama