go

പഠനോപകരണങ്ങൾ വിതരണം ചെയ്തു

book-supply
SHARE

എരുമേലി ∙ മുട്ടപ്പള്ളി യൂത്ത് കോൺഗ്രസ് യൂണിറ്റും ഐഎൻടിയുസി യൂത്ത് വിങ്ങിന്റേയും ആഭിമുഖ്യത്തിൽ മുട്ടപ്പള്ളി ഡോ: അംബേദ്കർ മെമ്മോറിയൽ യുപി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ മാനേജർ പി.വി.പ്രസാദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറിയും എരുമേലി  ഗ്രാമപഞ്ചായത്തംഗവുമായ പ്രകാശ് പുളിക്കൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

ഐഎൻടിയുസി യൂത്ത് വിങ് ജില്ലാ സെക്രട്ടറി അജ്മൽ മണ്ണിൽ, സുമ ടീച്ചർ, ഷിബു, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ സനീഷ് സെബാസ്റ്റ്യൻ, സുബിൻ വയലുങ്കൽ, ഷിജോ ചെറുവാഴകുന്നേൽ, സാജു ചെറുതലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama