go

പ്ലാസ്റ്റിക്ക് വിമുക്ത മേഖലയാക്കാൻ പദ്ധതിയുമായി തിടനാട് ഗ്രാമപഞ്ചായത്ത്

plastic-avoid-area-thidanadu
SHARE

തിടനാട് ∙ കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട പാത പ്ലാസ്റ്റിക് വിമുക്ത മേഖലയാക്കാൻ കർമ പദ്ധതിയുമായി തിടനാട് ഗ്രാമപഞ്ചായത്ത്. ഈ പ്രദേശങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ച് പ്ലാസ്റ്റിക്ക് ശേഖരിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. പഞ്ചായത്തിൽ പിണ്ണാക്കനാടു മുതൽ റോഡിന്റെ ഇരുവശങ്ങളിലും  ബൂത്തുകൾ സ്ഥാപിച്ചു പദ്ധതി യഥാർഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.

തിടനാട് ഗ്രാമപഞ്ചായത്തും  ശുചിത്വമിഷനും ചേർന്നാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്നും ബൂത്തില്ലാത്ത സ്ഥലങ്ങളിൾ ഇവ സ്ഥാപിച്ച് പദ്ധതി വിപുലീകരിക്കുമെന്നും പ്രസിഡന്റ്  ലീനാ ജോർജ്,  വൈസ് പ്രസിഡന്റ് സുരേഷ് കാലായിൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഉഷാ ശശി എന്നിവർ അറിയിച്ചു.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama