go

ബിഷപ് മാണി ഫൗണ്ടേഷന് തുടക്കം

bishop-mani
ബിഷപ് മാണി ഫൗണ്ടേഷൻ ഉദ്ഘാടനം കോട്ടയം സിഎസ്ഐ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ ജസ്റ്റിസ് കെ.ടി. തോമസ് നിർവഹിക്കുന്നു. ഡോ.അശോക് അലക്സ് ഫിലിപ്പ്, ബിഷപ് ഉമ്മൻ ജോർജ്, റവ.ടി.ഒ.ഉമ്മൻ, സിഎസ്ഐ ബിഷപ് കമ്മിസറി റവ.ദാനിയൽ ജോർജ്, ഡോ.തോമസ് മാർ തിമോത്തിയോസ്, റവ. വിജു വർക്കി ജോർജ്, കോര ഏബ്രഹാം, കുര്യൻ ദാനിയൽ, ജോർജ് വർഗീസ് എന്നിവർ സമീപം.
SHARE

കോട്ടയം ∙ ബിഷപ് എം.സി മാണിയെ ഓർമിക്കുന്നതിന് മാത്രമല്ല, അതു വഴി ധാരാളം ആളുകൾക്ക് പ്രയോജനം ലഭിക്കുന്ന വിധത്തിലാണ് ബിഷപ് മാണി ഫൗണ്ടേഷൻ ആരംഭിച്ചിരിക്കുന്നത് എന്നു ജസ്റ്റിസ് കെ.ടി തോമസ്, സിഎസ്ഐ മധ്യകേരള മഹായിടവക മുൻ ബിഷപ് എം.സി മാണിയുടെ ജന്മദിനത്തിൽ ആരംഭിച്ച 'ബിഷപ് മാണി ഫൗണ്ടേഷൻ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിഎസ്ഐ ബിഷപ് കമ്മിസറി റവ.ദാനിയൽ ജോർജ് അധ്യക്ഷത വഹിച്ചു. 'സത്യ വെളിച്ചത്തിന്റെ സഹ യാത്രികൻ' ഡോക്യുമെന്ററി പ്രകാശനം ഡോ. തോമസ് മാർ തിമോത്തിയോസ് നിർവഹിച്ചു. ഫൗണ്ടേഷൻ വെബ്സൈറ്റ് ബിഷപ് ഉമ്മൻ ജോർജ് ഉദ്ഘാടനം ചെയ്തു. ഫാ.വിജു വർക്കി ജോർജ്, ബിഷപ് മാണി ഫൗണ്ടേഷൻ സെക്രട്ടറി ജോർജ് വർഗീസ്, വൈസ് ചെയർമാൻമാരായ ഡോ.അശോക് അലക്സ് ഫിലിപ്പ്, റവ. ടി.ഒ ഉമ്മൻ, കത്തീഡ്രൽ വാർഡൻ കോര ഏബ്രഹാം, കുര്യൻ ദാനിയൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങിനു മുന്നോടിയായി നടന്ന സ്തോത്ര ശുശ്രൂഷയ്ക്ക് ബിഷപ് ഡോ. ഉമ്മൻ ജോർജ് മുഖ്യകാർമികത്വം വഹിച്ചു.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama