go

മഴക്കുട- മഴക്കാല രോഗ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

rain-health
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഴക്കുട-ബോധവത്ക്കരണ പരിപാടിയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോര്‍ജ്ജ് പുല്ലാട്ട് നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ചിന്നമ്മ രാജന്‍, ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, ഡോ. ശോഭ എ., ഡോ. ക്വിന്‍സി മറിയം ജേക്കബ്, മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ സമീപം.
SHARE

കോട്ടയം: മഴക്കാല രോഗങ്ങളെക്കുറിച്ചും പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ചും കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മഴക്കുട എന്ന പേരില്‍ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോര്‍ജ്ജ് പുല്ലാട്ട് നിര്‍വ്വഹിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസര്‍ ഡോ. ശോഭ എ. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് അസി. സെക്രട്ടറി ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കോര്‍ഡിനേറ്റര്‍മാരായ മേഴ്‌സി സ്റ്റീഫന്‍, ചിന്നമ്മ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ബോധവല്‍ക്കരണ ക്ലാസ്സിന് ഡോ. ശോഭ എ., ഡോ. ക്വിന്‍സി മറിയം ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.

സ്വാശ്രയസംഘങ്ങളിലൂടെ മഴക്കാലരോഗ പ്രതിരോധത്തോടൊപ്പം ജലസാക്ഷരതയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.എസ്.എസ് മഴക്കുട പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി തുടര്‍ അവബോധക്ലാസ്സുകള്‍ ഗ്രാമങ്ങളില്‍ നടത്തപ്പെടും. കെ.എസ്.എസ്.എസ് കൈപ്പുഴ, ഇടയ്ക്കാട്ട് മേഖലകളില്‍ നിന്നായുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama