go

നിയോ മാസ്റ്റര്‍ മേക്കര്‍ അവാര്‍ഡ് സംവിധായകന്‍ ജോഷിക്ക് സമ്മാനിച്ചു

Award News
നിയോ മാസ്റ്റര്‍ മേക്കര്‍ അവാര്‍ഡ് സംവിധായകന്‍ ജോഷിക്കു നിയോ ഫിലിം സ്‌കൂള്‍ ഡയറക്ടറും സംവിധായകനുമായ സിബി മലയില്‍ സമ്മാനിക്കുന്നു.
SHARE

കൊച്ചി ∙ നിയോ മാസ്റ്റര്‍ മേക്കര്‍ അവാര്‍ഡ് സംവിധായകന്‍ ജോഷിക്കു സമ്മാനിച്ചു. ഇടപ്പള്ളി ലുലു മാളിലെ പിവിആറില്‍ നടന്ന ചടങ്ങില്‍ നിയോ ഫിലിം സ്‌കൂള്‍ ഡയറക്ടറും സംവിധായകനുമായ സിബി മലയിലാണ് അവാര്‍ഡ് സമ്മാനിച്ചത്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി നിയോ ഇന്നോവേറ്റര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ചടങ്ങില്‍ നടി പാര്‍വതി തിരുവോത്ത് മുഖ്യാതിഥിയായിരുന്നു. നിയോ സ്‌കൂള്‍ സ്ഥാപകനും ചെയര്‍മാനുമായ ജെയ്ന്‍ ജോസഫ്, വൈസ് ചെയര്‍മാന്‍ സംവിധായകന്‍ ലിയോ തദേവൂസ് എന്നിവര്‍ പ്രസംഗിച്ചു.

Award News
നിയോ ഫിലിം സ്‌കൂളിന്റെ പുരസ്‌കാര സമര്‍പ്പണ, ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്ന സിനിമാ സംവിധായകരായ ജോഷി, സിബി മലയില്‍, ലിജോ ജോസ് പെല്ലിശേരി, നടി പാര്‍വതി തിരുവോത്ത്, ജെയ്ന്‍ ജോസഫ് എന്നിവര്‍.

സിനിമാ രംഗത്തു ശ്രദ്ധേയസാന്നിധ്യമറിയിച്ച നിയോ ഫിലിം സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍ക്കു നിയോ അച്ചീവ്‌മെന്റ് അവാര്‍ഡുകളും ഈ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയവര്‍ക്കു സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഫിലിം സ്‌കൂളിലെ പുതിയ ബാച്ചിന്റെ വിദ്യാരംഭ ചടങ്ങും ഉണ്ടായിരുന്നു. 

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama