go

എരുമേലി-കണമല ശബരിമല സമാന്തരപാത അപാകതകൾ നീക്കി പുന:ക്രമീകരിക്കണം

sabarimala-road
SHARE

എരുമേലി∙ എരുമേലിയിൽ നിന്നും കണമല വഴിയുളള ശബരി പാതയിൽ തിരക്കുകൾ ഉണ്ടാകുന്നതു കൊണ്ടും ബസ്
അപകടങ്ങൾ നിത്യേന സംഭവിക്കുന്നതതു കൊണ്ടും നാലു വർഷം മുമ്പ് എരുത്വാപ്പുഴ നിന്നും 'കീരിത്തോട്
കൂടി കണമല വഴി ശബരി മലയ്ക്കു പോകുവാൻ നിർമ്മിച്ച പാതയാണ് ശബരിമല സമാന്തരപാത. ഈ പാതയുടെ
ഉദ്ഘാടനം നടത്തിയ സമയത്തും കലുങ്കുകളും ഓടകളും വളവുകൾ വീതി കൂട്ടാത്തതുമായ
അവസ്ഥയാണുണ്ടായിരുന്നത്.

നാളിതുവരെ ആയിട്ടും ഒരു നടപടിയും എടുത്തിട്ടില്ല. ഇതു കാരണം സാമന്തര പാതയിലൂടെയുള്ള യാത്ര അപകടങ്ങൾ നിറഞ്ഞതുകൊണ്ട് സീസൺ സമയത്ത് പോലിസ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതുകൊണ്ട് ശബരി പാതയിൽ തിക്കും തിരക്കും അപകടങ്ങളും ഏറിവരികയാണെന്ന് നാട്ടുകാർ പറയുന്നു.

അടുത്തു വരുന്ന ശബരിമല സമയത്തിനു മുമ്പായി സമാന്തരപാതയുടെ അപാകതകൾ പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.  മന്ത്രിക്ക് ഇതുസംബന്ധിച്ച് നിവേദനവും നാട്ടുകാർ നൽകിക്കഴിഞ്ഞു.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama