go

താരങ്ങളെ ഒരു കുടകീഴിൽ നിർത്തിക്കൊണ്ട് ആലുവ പ്രീമിയർ ലീഗ്

aluva
SHARE

ആലുവ∙ ആലുവയിലെ ക്രിക്കറ്റ്‌ താരങ്ങളെ ഒരു കുടകീഴിൽ നിർത്തിക്കൊണ്ട് ആലുവ പ്രീമിയർ ലീഗ് ക്രിക്കറ്റ്‌ മാമാങ്കം.  എടത്തല അൽ ആമീൻ കോളേജിന് സമീപമുള്ള സോക്കർ സെവൻസ് ഗ്രൗണ്ടിൽ വച്ച് സെപ്റ്റംബർ 15, 21 22, 28, 29 എന്നീ തീയതികളിൽ നടക്കുന്ന മത്സരത്തിൽ  പന്ത്രണ്ട് ഫ്രാൻഞ്ചൈസികൾ തമ്മിൽ ഏറ്റുമുട്ടുന്നു. ആലുവ നിയോജകമണ്ഡലം കൂടാതെ കരുമാലൂർ കടുങ്ങലൂർ വാഴക്കുളം എന്നീ പഞ്ചായത്തുകളെയും ഉൾപ്പെടുത്തി നടത്തുന്ന ഈ ക്രിക്കറ്റ്‌ പ്രീമിയർ ലീഗിൽ 250 ഓളം കളിക്കാർ രജിസ്റ്റർ ചെയ്യുകയും അതിൽ നിന്ന് 180 കളിക്കാരെ 12 ഫ്രാൻഞ്ചൈസികൾ ലേലം ചെയ്ത് എടുക്കുകയും ചെയ്തു.

മൊബൈൽ ഗെയിമിനും ലഹരിക്കും അടിമകളായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ യുവാക്കളെ വാ നമുക്ക് ക്രിക്കറ്റ്‌ കളിക്കാം,  മൊബൈലിൽ അല്ല എന്ന സന്ദേശത്തോട് കൂടി 7 യുവാക്കൾ ചേർന്ന് രൂപംകൊടുത്ത ഈ പരിപാടി ആലുവയിലെ ക്രിക്കറ്റിനെ സ്നേഹിക്കുന്ന എല്ലാവരും ഏറ്റെടുക്കുകയും അതിനായി അഹോരാത്രം പരിശ്രമിച്ച് വിജയവഴിയിൽ എത്തിക്കുകയും ചെയ്തു.  എപിഎൽ പ്രസിഡന്റ്‌ യദുകൃഷ്ണ അധ്യക്ഷദ വഹിച്ച ചടങ്ങിൽ ആലുവ എംഎൽഎ  അൻവർ സാദത്ത് ഉദ്ഘാടനം നിർവഹിച്ചു.  എടത്തല പഞ്ചായത്ത് പ്രസിഡന്റ്‌ സാജിത അബ്ബാസ്, സംസ്ഥാന യുവജനക്ഷേമ ബോർഡ്‌ മെമ്പറും എപിഎൽ രക്ഷാധികാരികൂടിയായ അഫ്സൽ കുഞ്ഞുമോൻ, രക്ഷാധികാരി ഹംസ എൻ കെ,  എപിഎൽ സെക്രട്ടറി അനൂപ് തോട്ടത്തിൽ,  ജോയിന്റ് സെക്രട്ടറി സനൽ കോട്ടായി, ബാദുഷ മുപ്പത്തടം എന്നിവർ പങ്കെടുത്തു.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama