go

കാഞ്ഞിരപ്പള്ളി സബ്ബ് ജില്ലയിൽ മെഗാ ക്വിസ് 2019 നടത്തി

SHARE

കാഞ്ഞിരപ്പള്ളി. കേരളാ പ്രദേശ് സ്കൂൾ റ്റിച്ചേഴ്സ്  അസ്സോസ്സിയേഷൻ സംസ്ഥാന തലത്തിൽ സബ്ബ് ജില്ലാ കേന്ദ്രങ്ങളിൽ സ്വദേശ് മെഗാ ക്വിസ് 2019  മത്സരം സംഘടിപ്പിച്ചു.  ദേശീയ പ്രസ്ഥാനങ്ങളും സ്വാതന്ത്യ സമര ചരിത്രവും  എന്ന വിഷയം ഉൾപ്പെടുത്തി സ്ക്കൂൾ കുട്ടികളിൽ
ദേശീയ ബോധം വളർത്തുന്ന പ്രവർത്തത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി സബ്ബ് ജില്ലാ തലത്തിൽ പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്ക്കൂളിൽ വെച്ച് മെഗാ ക്വിസ് മത്സരം നടത്തി. എൽ പി വിഭാഗത്തിൽ ഐ മി തെരേസ ടോണി, സെന്റ് തോമസ് എൽ പി എസ് എരുമേലി ഒന്നാം സ്ഥാനവും ,ആൻ മരിയ ആൻറണി, സെന്റ് ജോസഫ്സ് എൽ പി എസ്  വെളിച്ചിയാനി  രണ്ടാം സ്ഥാനവും, യൂ പി  വിഭാഗത്തിൽ കാവ്യജലി സുരേഷ്  സെന്റ് ഇഫ് റേമ്സ് യു പി എസ് ചിറക്കടവ് ഒന്നാം സ്ഥാനവും ,ശ്രേയ ജയകുമാർ,

എം ജി എം യൂ പി എസ് , എലിക്കുളം രണ്ടാം സ്ഥാനവും, എച്ച് എസ് വിഭാഗത്തിൽ ഡയാന ജോർജ്  സെന്റ് ജോർജ് എച്ച് എസ് കൂട്ടിയ്ക്കൽ ഒന്നാം സ്ഥാനവും' നന്ദന കൃഷ്ണ എസ് ആർ വി എൻ എസ് എസ് വി എച്ച് എസ് എസ്  ചിറക്കടവ്   രണ്ടാം സ്ഥാനവും , ഹയർ സെക്കൻററി വിഭാഗത്തിൽ  അലീനാ അനൂപ്  സെന്റ് തോമസ് എച്ച്എസ്എസ്  എരുമേലി ഒന്നാം സ്ഥാനവും കരസ്ഥമാക്കി. തുസമാപന സമ്മേളന ഉദ്ഘാടനവുംസമ്മാന വിതരണവും മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി  സുരേന്ദേൻ കൊടിത്തോട്ടം നിർവഹിച്ചു. സബ്ബ് ജില്ലാ പ്രസിഡന്റ് പീ ജെ സുധർമ്മ അധ്യക്ഷയായിരുന്നു. കെ പി എ സ് റ്റി എ സംസ്ഥാന കമ്മറ്റി അംഗം റ്റോമി ജേക്കബ്ബ് - ജില്ലാ വൈസ്  പ്രസിഡന്റ് ആർ രാജീവ്  കുമാർ - സബ്ബ് ജില്ലാ ജനറൽ സെക്രട്ടറി റെനി സെബാസ്റ്റ്യൻ  എന്നിവർ ആശംസകൾ നേർന്നു.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama