go

ഫ്രീതിങ്കേഴ്സ് ഗ്രൂപ്പ് ചോദ്യോത്തര പരിപാടി

SHARE

കൊച്ചി∙ കേരളത്തിലെ സ്വതന്ത്രചിന്താ മാധ്യമ കൂട്ടായ്മയായ ഫ്രീതിങ്കേർസ്സ്‌ ഗ്രൂപ്പിൽ ഒരു മാസത്തോളം നീളുന്ന ചോദ്യോത്തര പരിപാടി നടക്കുന്നു. നവംബർ 10 തീയതി വരെ നീണ്ടുനിൽക്കുന്ന ഈ പരിപാടിയിൽ സംവരണം , ഭരണഘടന, റാഷണലിസം, എൽജിബിറ്റി തുടങ്ങിയ വിവിധങ്ങളായ വിഷയളിലെ ചോദ്യങ്ങൾക്ക്‌ സമൂഹ മാധ്യമങ്ങളിലെ പ്രമുഖർ ഉത്തരങ്ങൾ നൽകുന്നു.

ജീവപരിണാമം മുതല്‍ റോക്കറ്റ് സയന്‍സ് വരെയും ആയുര്‍വേദം മുതല്‍ റോബോട്ടിക്സ് വരെയും ശരീരം മുതല്‍ മാനസികാരോഗ്യം വരെയും ലിംഗതുല്യത മുതല്‍ ബോഡി പൊളിറ്റിക്സ് വരെയും ദേശം മുതല്‍ ദേശീയത വരെയും ഉളള വൈവിധ്യമാർന്ന വിഷയങ്ങളില്‍ 30ഓളം വിദഗ്ധരുമായി സംവാദസാദ്ധ്യത ഒരുക്കാനാണ് ഫ്രീതിങ്കേഴ്സ് ശ്രമിക്കുന്നത്. #നിങ്ങൾക്കു_ചോദിക്കാം, #LetsAsk എന്നീ ഹാഷ്‌ ടാഗുകളിൽ ചോദ്യോത്തര പോസ്റ്റുകൾ ലഭ്യമാകും.

സംവാദകരും വിഷയങ്ങളും

*സണ്ണി എം കപികാട്: - സംവരണം ( വീഡിയോ സെക്ഷൻ)
*ശ്യാമ എസ് പ്രഭ: - LGBT
*ഫർമിസ് ഹാഷിം :- ജൈവോൽപത്തി
*അഭിനന്ദ് മുരളീധരൻ: - ജനാധിപത്യം - സംവരണം - അധികാരം -ഭരണഘടന
* ബക്കർ അബു - ആളില്ലാ റോബോകളെ കാത്തിരിക്കുന്ന കടൽ

*ബീന കയലൂർ - ഫെമിനിസം ആൻഡ് ജൻഡർ
*രോഹിൻ നാരായൺ: - ആര്യ കുടിയേറ്റം സത്യവും മിഥ്യയും
*നികേഷ് നാരായൺ: - കാലാവസ്ഥ വ്യതിയാനങൾ
*രഹ്നാ ഫാത്തിമ: - ബോഡി പൊളിറ്റിക്സ്
*നസീർ ഹുസൈൻ കിഴക്കേടത്ത്: - ക്യാപ്പിറ്റൽ മാർക്കറ്റ്സ്

*പാർഥസാരഥി: - മുതലാളിത്തം
*ഡോ.അരുൺ: - ജീവിത ശൈലിയും രോഗങളും
*രമ്യാ ഓണാട്ട്: - ഇലക്ട്രിക് വെഹിക്കിൾസ്
*ആശാ സൂസൻ: - സ്ത്രീകളുടെ വ്യക്തിസാതന്ത്രയവും ലൈംഗീകതയും ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയിൽ

*നാസർ കുന്നുമ്പുറത്ത് : - സംഘിരാഷ്ട്രീയം വളരുന്ന വഴികൾ
*ഡോ.അരവിന്ദന്‍ :-ജീവപരിണാമം : ശാസ്ത്രവും രാഷ്ട്രീയവും
*ഡോ.ആനന്ദ് എസ് മഞ്ചേരി : - ക്യാൻസർ
*ഡോ.ശില്പ വി.എസ്& ഡോ.മിഥുൻ സിദ്ധാർഥൻ - മാനസികാരോഗ്യവും സമൂഹവും

*ഡോ.ആരിഫ്: - ഹോമിയോ - ശാസ്ത്രമോ വിശ്വാസമോ ?
*ആശിഷ് ജോസ് അമ്പാട്ട് - അറിയാൻ സയൻസ് മാത്രം
*കണ്ണൻ കീച്ചേരിൽ - ഗ്രഹങ്ങളും നക്ഷത്രങ്ങളും
*അജയ്‌ സുരേഷ്‌ -ട്രോളുകളുടെ സമൂഹത്തിലെ സ്വാധീനവും ഭവിഷത്തുകളും

കൂടാതെ ;
സുനിൽ പി ഇളയിടം ( വീഡിയോ സെഷൻ )
അഭയാങ്കർ അഭയ്
ഷിഹാബുദീൻ മേത്തർ
ജയശ്രീ ശ്രീനിവാസൻ

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama