go

പ്രതിഭാധനരായ കുട്ടികളുടെ പരിപോഷണ പരിപാടി

edu-award
SHARE

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രതിഭാധനരായ കുട്ടികളുടെ പരിപോഷണ പരിപാടിയുടെ (Gifted Children Enrichment Programme) തിരുവനന്തപുരം ജില്ലയിലെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരം SMVHSS സ്കൂളിൽ വച്ച് തിരുവനന്തപുരം സബ് കളക്ടർ പ്രാഞ്ജാൾ പാട്ടീൽ ഐ എ എസ് നിർവ്വഹിച്ചു. കുട്ടികൾ വായന ശീലമാക്കണമെന്നും അതിലൂടെ മാത്രമേ അവർക്ക് പ്രതിഭകളാകാൻ കഴിയുകയുള്ളൂ. ജീവിതത്തിൽ നല്ല മൂല്യങ്ങൾ സൂക്ഷിക്കുന്നവർക്ക്

മാത്രമേ പ്രതിഭയാകാൻ കഴിയുക എന്ന് അവർ പറഞ്ഞു. യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിക്കുന്ന കുട്ടികളെയാണ് ഈ പരിപാടിക്കായി തിരഞ്ഞെടുക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായിട്ടാണ് രണ്ടു വർഷമായി ഈ പരിപാടി നടക്കുന്നത്. കുട്ടികളുടെ വ്യക്തിത്വ വികസനവും ഉയർന്ന പദവികളിൽ എത്തുന്നതിനുള്ള പിന്തുണ നൽകുകയുമാണ് ഈ പരിപാടിയുടെ ലക്ഷ്യം. വിദഗ്ധരുടെ ക്ലാസ്സുകൾ, അനുഭവപരിചയം ലഭിക്കുന്നതിനാവശ്യമായ സന്ദർശനങ്ങൾ, പഠന യാത്രകൾ, പ്രശസ്ത വ്യക്തികളുമായി അഭിമുഖം തുടങ്ങിയ പ്രവർത്തനങ്ങളാണ്

പരിപാടിയുടെ ഭാഗമായി നടക്കുന്നത്. തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ 35 സ്കൂളുകളിൽ നിന്നുള്ള 84 കുട്ടികളാണ് ഈ വർഷം പരിപാടിയിൽ പങ്കെടുക്കുന്നത്. ചടങ്ങിൽ തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ  സി മനോജ് കുമാർ, തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. വിജയകുമാരി, ഹെഡ്മാസ്റ്റേഴ്സ് ഫോറം .സെക്രട്ടറിയും എസ് എം വി സ്കൂൾ ഹെഡ്മാസ്റ്ററുമായ സലിൽ കുമാർ, രക്ഷകർത്തൃപ്രതിനിധികളായ സുബൈർ,  സുരേഷ്, ജില്ല കോ ഓർഡിനേറ്റർ   ജോസ് ഡി സുജീവ്, റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളായ  ബി. അജയകുമാർ,  ശ്രീകുമാർ, പി.എസ്. ജ്യോതിസ് എന്നിവർ പങ്കെടുത്തു.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama