go

ടോസ്റ്റ് മാസ്റ്റർ ഇന്റർനാഷണൽ കോട്ടയത്ത്

toast-master-kottayam
SHARE

നേതൃത്വ വികസനം, ഒാൺലൈൻ മീറ്റിംഗ്, പ്രോജക്ട് മാനേജ്മെന്റ്, കോൺഫ്ളിക്ട് ‌റെസലൂഷൻ എന്നിങ്ങനെ വിവിധ മേഖലകളിൽ കൃത്യമായ ആസൂത്രണത്തോടെ പദ്ധതികൾ തയ്യാറാക്കി വ്യക്തികള‌െ ആത്മവിശ്വാസത്തോടെ പ്രവർത്തന സജ്ജരാക്കുക എന്നതാണ് ടോസ്റ്റ് മാസ്റ്റർ ഇന്റർനാഷണലിന്റെ ലക്ഷ്യം എന്ന് ഏരിയ ഡയറക്ടർ മിനിമോഹൻ

1924 മുതൽ കൊളറാഡോയിൽ ഈഗിൽ വുഡ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടോസ്റ്റ് മാസ്റ്റർ ഇന്റർനാഷണലിന്റെ കോട്ടയം ജില്ലയിലെ ചാപ്റ്റർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മിനിമോഹൻ. 143 രാജ്യങ്ങളിലായി 16800 ക്ലബുകളും 358000  അംഗങ്ങളുമുള്ള ഈ ആഗോള പ്രസ്ഥാനത്തിന്റെ പ്രവർത്തനം മൂലം വിവിധ കർമ്മമേഖലകളിൽ നക്ഷത്രതിളക്കത്തോടെ പ്രവർത്തിക്കുന്ന അനേകം വ്യക്തിത്വങ്ങളെ വാർത്തെടുക്കുവാൻ സാധിച്ചിട്ടുണ്ട്.

കോട്ടയം YMCA ഹാളിൽ നടന്ന ചടങ്ങിൽ കോട്ടയം ക്ലബ് പ്രസിഡന്റ് അന്നു ജോൺ അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ ഡയറക്ടർ ആൻസി ആനന്ദ്, ഡിറ്റിഎം നാരായണൻ. എം, ഡിറ്റിഎം ബീനാ വാസ്, റ്റി.എം.ദേവസ്യ, റ്റി.എം. ലൂക്കോസ് ജോസഫ്, നിതിൻ സുരേഷ് എന്നിവർ പ്രസംഗിച്ചു.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama