go

അടൂർ എസ്എൻഐടി ക്ക് സംസ്ഥാന അക്ഷയ ഊർജ്ജ അവാർഡ്

akshaya--urja-award
SHARE

അക്ഷയ ഊർജ്ജ രംഗത്ത് കാര്യക്ഷമമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സംരംഭങ്ങൾക്ക് കേരള സർക്കാരും അനേർട്ടും  ചേർന്നു നൽകുന്ന Kerala State Renewable Energy Awards-2018, അടൂർ എസ്.എൻ.ഐ.ടി എഞ്ചിനീയറിംഗ് കോളേജിന് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.

സംസ്ഥാനതല ചടങ്ങിൽ മുഖ്യമന്ത്രി  പിണറായി വിജയനിൽ നിന്നും എസ്.എൻ.ഐ.ടി ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം പ്രൊഫസർ ശ്യാം കൃഷ്ണൻ  പ്രശസ്തിപത്രവും ഫലകവും ഏറ്റുവാങ്ങി. അനേകം അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുത്താണ് അക്ഷയ ഊർജ്ജ രംഗത്ത് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരം അടൂർ എസ്.എൻ.ഐ.ടി ക്ക്  ലഭിച്ചത്. സഹകരണവകുപ്പ്മന്ത്രി കടകംപള്ളി സുരേന്ദ്രൻ,എം.എൽ.എ വി കെ പ്രശാന്ത് , അനെർട്ട് ഡയറക്ടർ  അമിത് മീണ ഐ എ എസ് തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.

എസ്.എൻ ഐ ടി അടൂർ  ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം അധ്യാപക വിദ്യാർത്ഥികളുടെ മേൽനോട്ടത്തിൽ കോളേജിൽ സ്ഥാപിച്ച  50kW കാര്യശേഷിയുള്ള റൂഫ് സൗരോർജ്ജ പ്ലാൻറും, 31 മീറ്റർക്യൂബ് ശേഷിയുള്ള ബയോഗ്യാസ് പ്ലാനും, സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ സഹകരണത്തിൽ നിർമ്മിച്ച 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ള സംഭരണിയും സർക്കാരിൻറെ പ്രത്യേക ശ്രദ്ധ ആകർഷിച്ചു. അക്ഷയ ഊർജ്ജ സംരക്ഷണ രംഗത്ത് കോളേജ് ഏറ്റെടുത്ത ഗവേഷണവും അവബോധ പ്രവർത്തനങ്ങളും അവാർഡ് കമ്മിറ്റിയുടെ പ്രത്യേക പരിഗണനയ്ക്ക് അർഹമായി.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama