go

സേവന ഓപ്പൺ ചെസ്: മാർത്താണ്ഡൻ ചാമ്പ്യൻ

chess competition
SHARE

ആലുവ ∙ പതിമൂന്നാമത് സേവന ഓപ്പൺ സ്റ്റേറ്റ് ചെസ് ടൂർണമെന്റിൽ കെ.യു. മാർത്താണ്ഡൻ ചാമ്പ്യനായി. എവിൻ ടി. സാബു രണ്ടാം സ്ഥാനവും പി.വി. ഗിരീഷ് മൂന്നാം സ്ഥാനവും നേടി. ദേശീയ, സംസ്ഥാന താരങ്ങളടക്കം 150 പേർ മത്സരത്തിൽ പങ്കെടുത്തു. 60 ഫിഡെറേറ്റഡ് താരങ്ങളും ഉണ്ടായിരുന്നു. വിജയികൾക്ക് 30,000 രൂപയുടെ സമ്മാനങ്ങൾ വിതരണം ചെയ്തു. 

ചെസ് അസോസിയേഷൻ കേരള, അൽ അമീൻ കോളേജ് എന്നിവയുടെ സഹകരണത്തോടെ ആലുവ നൊച്ചിമ സേവന ലൈബ്രറിയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ജിസിഡിഎ ചെയർമാൻ അഡ്വ. വി.സലിം ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം അസ്‌ലഫ് പാറേക്കാടൻ മുഖ്യ അതിഥിയായി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാന വിതരണം എടത്തല സഹകരണ ബാങ്ക് പ്രസിഡന്റ് സി.എം. അബ്ദുൾ സിയാദ് നിർവ്വഹിച്ചു. 

chess competition

താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി മുഖ്യാതിഥിയായി. സേവന പ്രസിഡന്റ് പി.സി. ഉണ്ണി, സെക്രട്ടറി ഒ.കെ. ഷംസുദ്ദീൻ, എറണാകുളം ജില്ല ചെസ് അസോസിയേഷൻ സെക്രട്ടറി അരുൺ ബോസ്, ഡോ. ഡിനോ വർഗ്ഗീസ്, പഞ്ചായത്ത്  അംഗം ആബിദ ഷെരീഫ് എം. കണ്ണൻ, പി.എസ്. അമീർ എന്നിവർ സംസാരിച്ചു.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama