സുവർണ ജൂബിലി ആഘോഷ നിറവിൽ ഹൗസ്ഖാസ് സെന്റ് പോൾസ് സ്കൂൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ന്യൂഡൽഹി∙ ഹൗസ്ഖാസ് സെന്റ് പോൾസ് സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷം മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് 26ന് ഉദ്ഘാടനം ചെയ്യും. സിരിഫോർട്ട് ഓഡിറ്റോറിയത്തിൽ വൈകിട്ട് 4.30ന് നടക്കുന്ന ചടങ്ങിൽ ഒരു വർഷത്തെ ആഘോഷപരിപാടികൾക്കു തുടക്കം കുറിക്കും. ഡോ. മാത്യൂസ് മാർ സേവേറിയോസ് ആധ്യക്ഷ്യം വഹിക്കും. ചെയർമാൻ ഫാ. ഷാജി ജോർജ്, പ്രിൻസിപ്പൽ പി.ജെ.ചെറിയാൻ, സിഒഎഐ ഡയറക്ടർ ജനറൽ രാജൻ എസ്.മാത്യൂസ്, കൺവീനർ ജോയ് കൊന്നയിൽ എന്നിവർ പ്രസംഗിക്കും.

ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ കീഴിൽ 1968 ഏപ്രിൽ 28ന് വളരെ ചെറിയ രീതിയിൽ ആരംഭിച്ച സെന്റ് പോൾസ് സ്കൂൾ അഞ്ചു പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ നഴ്സറി മുതൽ 12–ാം ക്ലാസ് വരെ 2200 കുട്ടികളും 120 അധ്യാപകരുമായി തലസ്ഥാന നഗരിയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായി തലയുയർത്തി നിൽക്കുന്നു. ഡൽഹി ഓർത്തഡോക്സ് സിറിയൻ ചർച്ചിന്റെ മേൽനോട്ടത്തിലാണ് സ്കൂളിന്റെ പ്രവർത്തനങ്ങൾ.

1960ൽ റജിസ്റ്റർ ചെയ്ത ഡൽഹി ഓർത്തഡോക്സ് ചർച്ച് സൊസൈറ്റി ആരാധന, ആരോഗ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. ഹൗസ്ഖാസിലെ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ 1968ൽ ആണ് രൂപം കൊണ്ടത്. ഡൽഹിയിൽ ആയാനഗറിൽ സെസൈറ്റിയുടെ കീഴിൽ സെക്കൻഡറി സ്കൂളും മെഡിക്കൽ സെന്ററും പ്രവർത്തിക്കുന്നു. മാതൃഭാഷയുടെ പ്രാധാന്യം കണക്കിലെടുത്ത് 14 വർഷമായി പാഠ്യപദ്ധതിയുടെ ഭാഗമായി മലയാളം പഠിപ്പിക്കുന്ന ഏക പബ്ലിക് സ്കൂൾ എന്ന ബഹുമതിയും സെന്റ് പോൾസ് സ്കൂളിന് അവകാശപ്പെട്ടതാണ്.

കുട്ടികളുടെ സർഗശേഷി പരിപോഷിപ്പിച്ച് അവരെ ഉത്തമ പൗരന്മാരാക്കുക എന്ന ലക്ഷ്യത്തോടെ സാന്മാർഗിക മൂല്യങ്ങൾക്കു പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് ഇവിടെ അവലംബിക്കുന്നത്. സ്കൂളിലെ പൂർവ വിദ്യാർഥികളിൽ ഏറെയും രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളുടെ ഭാഗമായി പിന്നാക്ക വിഭാഗങ്ങൾക്ക് ധനസഹായം വിതരണം ചെയ്യും.വിവിധ നൈപുണ്യവികസന േകന്ദ്രങ്ങളും തുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.