ഹൗസ് ഖാസ് സെന്റ് പോൾസ് സ്കൂൾ ജൂബിലി ആഘോഷ ഉദ്ഘാടനം ഇന്ന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഡൽഹി ∙ ഹൗസ് ഖാസ് സെന്റ് പോൾസ് സ്കൂൾ സുവർണജൂബിലി ആഘോഷം ഇന്നു വൈകിട്ടു 4.30നു സിരി ഫോർട്ട് ഓഡിറ്റോറിയത്തിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ഉദ്ഘാടനം ചെയ്യും. ഡോ. മാത്യൂസ് മാർ സേവേറിയോസ് അധ്യക്ഷനായിരിക്കും. സെല്ലുലർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സിഒഎഐ) ഡയറക്റക്ടർ രാജൻ എസ്. മാത്യൂസ് മുഖ്യപ്രഭാഷണം നടത്തും. സുവർണജൂബിലി ലോഗോ മൻമോഹൻ സിങ് പുറത്തിറക്കും. 

 കുട്ടികളുടെ വിവിധ കലാപരിപാടികളും സ്കൂൾ ഗായകസംഘത്തിന്റെ പാട്ടും ഉണ്ടായിരിക്കും.  1960ൽ രൂപീകരിച്ച ഡൽഹി ഓർത്തഡോക്സ് ചർച്ച് സൊസൈറ്റിക്കു കീഴിൽ 1968ൽ ആണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ആയാ നഗറിലെ സെന്റ് പോൾസ് സെക്കൻഡറി സ്കൂളും സെന്റ് മേരീസ് മെ‍ഡിക്കൽ സെന്ററും സൊസൈറ്റിക്കു കീഴിലാണു പ്രവർത്തിക്കുന്നത്. മാതൃഭാഷയുടെ പ്രാധാന്യം കണക്കിലെടുത്തു മലയാളം പഠിപ്പിക്കുന്ന വിദ്യാലയമാണ് സെന്റ് പോൾസ് സ്കൂൾ. 

 ഒരുവർഷം നീളുന്ന ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒട്ടേറെ പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങൾക്കുള്ള ധനസഹായം, നൈപുണ്യ വികസന കേന്ദ്രം തുടങ്ങിയവയാണ് പ്രധാനപ്പെട്ടത്. കുട്ടികളിൽ അന്തർലീനമായ സർഗശക്തി പരിപോഷിപ്പിച്ച്, അവരെ ഉത്തമ പൗരന്മാരാക്കുക എന്ന ലക്ഷ്യത്തോടെ, സന്മാർഗിക മൂല്യങ്ങൾക്കു പ്രാധാന്യം നൽകിയുള്ള പാഠ്യപദ്ധതിയാണ് സെന്റ് പോൾസ് സ്കൂളിലുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.