go

ഫോണിലൂടെ വ്യാജ പ്രചാരണം എഎപിക്ക് എതിരെ ബിജെപി പ്രസിഡന്റ്

PHONE
SHARE

ന്യൂഡൽഹി∙ ബിജെപിക്കെതിരെ എഎപി പ്രവർത്തകർ ഫോണിലൂടെ വ്യാജ പ്രചാരണം നടത്തുന്നെന്ന് ആരോപിച്ച് പാർട്ടി സംസ്ഥാന പ്രസിഡന്റ് മനോജ് തിവാരി എംപി രംഗത്ത്. വോട്ടർപട്ടികയിൽ നിന്നു പേരുകൾ നീക്കം ചെയ്യാൻ ബിജെപി ശ്രമിച്ചതായി നഗരവാസികളെ ഫോണിൽ വിളിച്ചു പറയുന്നതായാണു ബിജെപിയുടെ ആരോപണം. എഎപി പ്രവർത്തകൻ നടത്തിയ ഫോൺ സംഭാഷണവും മനോജ് തിവാരി പുറത്തുവിട്ടു. ബിജെപിക്കാർ നീക്കം ചെയ്ത പേര് എഎപിയുടെ ശ്രമഫലമായി വീണ്ടും ഉൾപ്പെടുത്തിയെന്നാണ് എഎപി പ്രവർത്തകൻ ഫോണിൽ പറയുന്നതെന്നും എഎപി എത്രത്തോളം തരംതാഴുമെന്നതിന്റെ ഉദാഹരണമാണിതെന്നും മനോജ് തിവാരി പറഞ്ഞു.

പരാതിയുമായി തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനുള്ള തീരുമാനത്തിലാണു ബിജെപി. എന്നാൽ, അനധികൃതമായി വോട്ടർപട്ടികയിൽ നിന്നു നീക്കം ചെയ്യപ്പെട്ട ലക്ഷക്കണക്കിനു വോട്ടർമാരുടെ പേരുകൾ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്താൻ സാധിച്ചത് എഎപി സംഘടിപ്പിച്ച ക്യാംപുകൾ വഴിയാണെന്നും ഇതു വോട്ടർമാരെ ബോധ്യപ്പെടുത്തുന്നത് എങ്ങനെ കുറ്റമാവുമെന്നുമാണ് എഎപി മുഖ്യവക്താവ് സൗരഭ് ഭരദ്വാജ് പ്രതികരിച്ചത്.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama