go

ഖര മാലിന്യ സംസ്കരണം: നോയിഡ അതോറിറ്റി – എച്ച്സിഎൽ ധാരണ

new delhi news
SHARE

നോയിഡ ∙ മാലിന്യസംസ്കരണത്തിനു പുതിയ പദ്ധതിയുമായി നോയിഡ അതോറിറ്റി. നഗരത്തിലെ ഖരമാലിന്യ സംസ്കരണത്തിനുള്ള പദ്ധതി എച്ച്സിഎൽ ഫൗണ്ടേഷനുമായി ചേർന്നാണു തയാറാക്കിയിരിക്കുന്നത്. ഇതു സംബന്ധിച്ച ധാരണാപത്രം ഇരുവരും ഒപ്പിട്ടു. നോയി‍ഡയിൽ പ്രതിദിനം 600 ടൺ ഖരമാലിന്യം രൂപപ്പെടുന്നുവെന്നാണു വിലയിരുത്തൽ. താമസക്കാരുടെ എണ്ണം വർധിക്കുന്നതിനാൽ മാലിന്യത്തിലും വലിയ വർധനവുണ്ടാകുമെന്നാണു വിലയിരുത്തൽ. മാലിന്യം വേർതിരിച്ച് എങ്ങനെ സംസ്കരിക്കണമെന്നത് പൂർണമായും എച്ച്സിഎൽ ഫൗണ്ടേഷന്റെ ചുമതലയാണ്. ക്ലീൻ നോയിഡ എന്ന പദ്ധതി ഇതിന്റെ ഭാഗമായി നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama