go

ഡൽഹി പൊലീസ് 2018; അഴമതി കേസിൽ സസ്പെൻഡ് ചെയ്തത് 433 ഉദ്യോഗസ്ഥരെ

del-police
SHARE

ന്യൂഡൽഹി ∙ അഴിമതിക്കേസുകളിൽ പ്രതികളായ 433 പൊലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ വർഷം സസ്പെൻഡ് ചെയ്തതായി ഡൽഹി പൊലിസ്. 5 ഇൻസ്പെക്ടർ, 52 സബ്– ഇൻസ്പെക്ടർ, 101 അസി. സബ് ഇൻസ്പെക്ടർ, 99 ഹെഡ് കോൺസ്റ്റബിൾ, 176 കോൺസ്റ്റബിൾ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. 1008 ജീവനക്കാർക്കെതിരെ 798 വകുപ്പുതല അന്വേഷണങ്ങൾ നടന്നു. ഇതിൽ 743 പരാതികൾ തീർപ്പാക്കി. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ 472 വിജിലൻസ് കേസുകൾ റജിസ്റ്റർ ചെയ്തു.

ഇതിൽ 107 പരാതികൾ കഴമ്പുള്ളതാണെന്നു കണ്ടെത്തി. 272 ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചു. പരാതിക്കാരുടെ വിവരങ്ങൾ പുറത്തുവിടാതിരിക്കാൻ ഡൽഹി പൊലീസ് രൂപീകരിച്ച പോസ്റ്റ് ബോക്സ് നമ്പർ 171 ഏറെ വിജയകരമാണെന്നു കമ്മിഷണർ അമൂല്യ പട്നായിക് പറഞ്ഞു. വിജിലൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് പരാതികൾ പരിശോധിച്ചു നടപടി സ്വീകരിക്കുന്നത്. 34,346 പരാതികൾ ഇമെയിൽ മുഖേന ലഭിച്ചു.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama