go

പതിനാല് വർഷം സംരക്ഷിച്ച അനാഥയെ ദത്തെടുക്കുവാൻ വളർത്തമ്മയ്ക്ക് അനുമതി

mumbai-help
SHARE

ന്യൂഡൽഹി ∙ പിറവി കൊണ്ട് മറ്റൊരാളാണ് അമ്മ. പക്ഷേ മാതൃത്വമെന്ന കരുതലിനു രക്തബന്ധത്തിന്റെ ആവശ്യമില്ലായിരുന്നു. അനാഥ പെൺകുട്ടിയെ 14 വർഷം സംരക്ഷിച്ച അറുപതുകാരിക്ക്, അവളെ ദത്തെടുക്കാൻ കോടതിയുടെ അനുമതി. രണ്ടു വയസു മുതൽ തന്റെ ചിറകിൻ കീഴിൽ വളർന്ന പെൺകുട്ടി ഇനി ഇവർക്ക് ‘സ്വന്തം മകൾ’. ജില്ലാ ജഡ്ജി ഗിരീഷ് കട്പാലിയയാണു അമ്മയെയും മകളെയും വിളക്കിച്ചേർത്തു വിധിയെഴുതിയത്. ഇരുവരും തമ്മിൽ ഗാഢമായ ബന്ധമുണ്ടെന്നു വിലയിരുത്തിയ കോടതി ദത്തെടുക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അനുമതി നൽകി.

പെൺകുട്ടിക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസമാണ് അവർ നൽകുന്നത്. പെൺകുട്ടിക്കും അവർക്കൊപ്പം പോകാൻ താൽപര്യമാണ്, കോടതി വ്യക്തമാക്കി. സ്ത്രീ ഒറ്റയ്ക്കാണെന്നതും മറ്റുമുള്ള വിഷയങ്ങൾ പരിഗണിക്കേണ്ടതില്ലെന്നും ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം മാത്രം വിലയിരുത്തിയാൽ മതിയെന്നും ജഡ്ജി അഭിപ്രായപ്പെട്ടു. 2002ൽ ജനിച്ച കുട്ടിയെ രണ്ടു വർഷത്തിനു ശേഷം മാതാപിതാക്കൾ അനാഥാലയത്തിൽ ഏൽപ്പിക്കുകയായിരുന്നു. മാധ്യമപ്രവർത്തക കൂടിയായ സ്ത്രീയായിരുന്നു പിന്നീട് പെൺകുട്ടിയുടെ സംരക്ഷക. ദത്തെടുക്കാൻ അന്നു മുതൽ താൽപര്യം പ്രകടിപ്പിച്ചെങ്കിലും നിയമം തടസ്സമായി. കുട്ടിക്കു പ്രായപൂർത്തിയാകുന്നതു വരെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനുള്ള അനുമതി നൽകി 2005ൽ കോടതി ഉത്തരവിട്ടിരുന്നു.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama