go

ഓൺലൈൻ തട്ടിപ്പ് മലയാളിക്ക് നഷ്ടപ്പെട്ടത് 2.25 ലക്ഷം

NewDelhi News
SHARE

ന്യൂഡൽഹി∙ എടിഎം വഴിയും ഓൺലൈൻ വഴിയും മലയാളിയുടെ രണ്ടേകാൽ ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മയൂർ വിഹാർ ഫേസ് ത്രീ പോക്കറ്റ് എ–2, 20–എച്ച് ലെ വി.ആർ. ശ്രീകുമാർ പണമാണ് നഷ്ടപ്പെട്ടത്. ഡൽഹി പൊലീസ് സൈബർ ക്രൈം സെല്ലിനു പരാതി നൽകി. എയിംസിൽ നിന്നു വിരമിച്ച ശ്രീകുമാറിന്റെ എസ്ബിഐ അക്കൗണ്ടിൽ നിന്നാണു പണം നഷ്ടപ്പെട്ടത്.

ഏകദേശം 95,000 രൂപ എസ്ബിഐയുടെ വിവിധ എടിഎമ്മുകളിൽ നിന്നും ബാക്കി തുക ഓൺലൈൻ വഴി കൈമാറിയുമാണു തട്ടിപ്പു നടന്നിരിക്കുന്നത്. എടിഎം കാർഡ് ശ്രീകുമാറിന്റെ കയ്യിലുള്ളപ്പോഴാണു തട്ടിപ്പു നടന്നിരിക്കുന്നത്. ആർക്കും പിൻ നമ്പർ പറഞ്ഞുകൊടുത്തിട്ടില്ലെന്നും ശ്രീകുമാർ പറയുന്നു. കഴിഞ്ഞ രണ്ടിനു എസ്ബിഐ എടിഎമ്മിൽ നിന്നു ശ്രീകുമാർ 10,000 രൂപ പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെ നാലിനാണു തുക മുഴുവൻ പിൻവലിച്ചിരിക്കുന്നത്.

ശ്രീകുമാർ ഒന്നിനു തുക പിൻവലിച്ച സമയത്ത് ചിലർ എടിഎമ്മിലുണ്ടായിരുന്നത്രേ. ഇവരാണോ തട്ടിപ്പിനു പിന്നിലെന്നു സംശയമുണ്ട്. എടിഎമ്മിൽ ഏതെങ്കിലും ഉപകരണം സ്ഥാപിച്ച് കാർഡു വിവരങ്ങൾ സംഘം മനസ്സിലാക്കിയെന്നാണു സംശയം. ഗുരുഗ്രാമിലെ എടിഎമ്മുകളിൽ നിന്നാണു പണം പിൻവലിച്ചിരിക്കുന്നത്.

ഓൺലൈൻ വഴി പണം ട്രാൻസ്ഫർ ചെയ്തിരിക്കുന്നത് ചണ്ഡിഗഡിലെ രണ്ടു പേരുകളിലാണ്. എന്നാൽ, താമസിയാതെ പ്രശ്നം പരിഹരിക്കുമെന്നും പണം മടക്കിക്കിട്ടുമെന്നുമാണു ബാങ്ക് അധികൃതർ ശ്രീകുമാറിനെ അറിയിച്ചത്. എടിഎമ്മുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് തട്ടിപ്പുകാരെ കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്.

എടിഎം കാർഡുകൾ ഉപയോഗിക്കുന്നവർക്കായി...

എടിഎം കാർഡിൽ പിൻ നമ്പർ എഴുതരുത്.
വിജനമായ സ്ഥലങ്ങളിലുള്ള എടിഎമ്മുകളിൽ നിന്നു പണമെടുക്കുന്നതു ഒഴിവാക്കുക.
ബാങ്കുകളോടു ചേർന്നുള്ള എടിഎമ്മുകളാണു താരതമ്യേന സൂരക്ഷിതം.
എടിഎമ്മിൽ കാർഡ് സ്വൈപ് ചെയ്യുന്ന സ്ഥലത്ത് ഏതെങ്കിലും ഉപകരണം കൃത്രിമമായി സ്ഥാപിച്ചിട്ടുണ്ടോയെന്ന് ശ്രദ്ധിക്കുക.
മറ്റുള്ളവർ എടിഎമ്മിൽ നിന്നു മാറിയ ശേഷം മാത്രം പണമെടുക്കുക.
പിൻ നമ്പർ മറ്റുള്ളവർ കാൺകെ ടൈപ്പ് ചെയ്യരുത്. പിൻ നമ്പർ ആരുമായും പങ്കുവയ്ക്കുകയും ചെയ്യരുത്.
പണമെടുക്കാൻ അപരിചിതരുടെ സഹായം തേടരുത്.
പിൻ നമ്പർ ഇടയ്ക്കിടെ മാറുക.
ബാങ്കിൽ നിന്നുള്ളതെന്ന തരത്തിൽ ഫോണിൽ എടിഎം കാർഡിന്റെ വിവരങ്ങൾ ചോദിച്ച് മെസേജ് വന്നാൽ മറുപടി നൽകരുത്.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama