go

ഒടുവിൽ വർമ്മയുടെ 'രാജി'

NewDelhi News
ആലോക് വർമ
SHARE

ന്യൂഡൽഹി∙ സിബിഐ ഡയറക്ടർ സ്ഥാനത്തിന്നു കഴിഞ്ഞ ദിവസം പുറത്താക്കപ്പെട്ട ആലോക് വർമ പുതിയ ചുമതല ഏറ്റെടുക്കാൻ വിസമ്മതിച്ചു; താൻ ഇന്നലെ സർവീസ് കാലാവധി പൂർത്തിയാക്കിയതായി കണക്കാക്കണമെന്ന് സർക്കാരിനു കത്തു നൽകി. സിബിഐ തലപ്പത്തുനിന്നു മാറ്റി പകരം ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഫയർ സർവീസസ്, സിവിൽ ഡിഫൻസ്, ഹോം ഗാർഡ്സ് എന്നിവയുടെ ഡയറക്ടർ ജനറലായിട്ടായിരുന്നു നിയമനം. ഇതാണ് വർമ നിരസിച്ചത്.

കേന്ദ്രസർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചുള്ള രാജി എന്നു തന്നെ വിലയിരുത്താം. പക്ഷേ, വർമ രാജിവച്ചിട്ടില്ല. പകരം, ‘ഞാൻ ഇനി സർവീസിൽ ഇല്ലല്ലോ’ എന്നു സർക്കാരിനെ അറിയിക്കുക മാത്രം.  ഇതിനിടെ, സിബിഐ മേധാവിയായി തിരിച്ചെത്തി 48 മണിക്കൂറിനകം ആലോക് വർമ എടുത്ത സ്ഥലംമാറ്റ തീരുമാനങ്ങളെല്ലാം ഡയറക്ടറുടെ ചുമതലയുള്ള എം.നാഗേശ്വര റാവു റദ്ദാക്കി. സിബിഐ അഡീഷനൽ ഡയറക്ടർ‍മാർ, വക്താവ് എന്നിവർ ഉൾപ്പെടെയുള്ളവരെ സ്ഥലംമാറ്റിയിട്ടുമുണ്ട്.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama