go

മലിനീകരണം തടയാൻ ലഫ് ഗവർണറുടെ നിർദേശം; യന്ത്ര ‘ചൂൽ’

vehicle-pollution
SHARE

ന്യൂഡൽഹി∙ വായു മലിനീകരണം തടയാൻ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള റോഡ് ശുചീകരണം വ്യാപകമാക്കണമെന്നു മുനിസിപ്പൽ കോർപറേഷനുകൾക്ക് ലഫ്. ഗവർണറുടെ നിർദേശം. നോർത്ത്, ഈസ്റ്റ്, സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷനുകൾക്കും ഡൽഹി കന്റോൺമെന്റ്, ന്യൂ‍ഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻഡിഎംസി) എന്നിവയ്ക്കാണ് ലഫ്. ഗവർണർ അനിൽ ബൈജൽ നിർദേശം നൽകിയത്. വായു മലിനീകരണം സമൂഹത്തിനു വലിയ ദോഷമാണു വരുത്തുന്നതെന്നും ഇതു പരിഹരിക്കാൻ മുനിസിപ്പൽ കോർപറേഷനുകൾക്കു വലിയ ഉത്തരവാദിത്തമുണ്ടെന്നും ലഫ്. ഗവർണർ പറഞ്ഞു.

നഗരസഭകൾ നിയോഗിക്കുന്ന തൊഴിലാളികളാണു മിക്ക സ്ഥലത്തും ഇപ്പോഴും റോഡുകൾ വൃത്തിയാക്കുന്നത്. മാലിന്യങ്ങളും പൊടിയും തൂത്തൂ വൃത്തിയാക്കുന്നത് വലിയതോതിലുള്ള പൊടിശല്യമാണു സൃഷ്ടിക്കുന്നത്. ഇതു കണക്കിലെടുത്താണ് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള ശുചീകരണത്തിലേക്കു മാറണമെന്നുള്ള ലഫ്. ഗവർണറുടെ നിർദേശം. തൊഴിലാളികൾ റോഡു വൃത്തിയാക്കിയാലും പൊടി പൂർണമായും തൂത്തുമാറ്റാൻ സാധിക്കില്ല. വാഹനങ്ങൾ പായുന്നതിനിടെ പൊടി അന്തരീക്ഷത്തിൽ പരക്കുന്നത് വായു മലിനീകരണത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.

ഇതു തടയാൻ യന്ത്രവൽകൃത ശുചീകരണത്തിനു സാധിക്കുമെന്നും ലഫ്. ഗവർണർ ചൂണ്ടിക്കാട്ടി. ഇതിന് ആവശ്യമായ ശുചീകരണ യന്ത്രങ്ങൾ വാങ്ങണമെന്നും നിർദേശിച്ചിട്ടുണ്ട്. നിലവിൽ മൂന്നു കോർപറേഷനുകളിലും ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിലും ആകെ 45 ശുചീകരണ യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. നഗരത്തിൽ പല സ്ഥലത്തുമുള്ള റോഡ് കയ്യേറ്റങ്ങൾ ഇത്തരം ശുചീകരണത്തിനു തടസ്സം സൃഷ്ടിക്കുന്നുണ്ട്.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama