go

വിസ്മയ തിരുവാതിര ഒരുക്കി ഡ‍ൽഹി എൻഎസ്എസ്

thiruvathira
മഹാ നടനം....: ഡൽഹി എൻഎസ്എസിന്റെ മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ആർ.കെ.പുരം സ്കൂളിൽ ആയിരത്തിലധികം യുവതികളെ പങ്കെടുപ്പിച്ച് അവതരിപ്പിച്ച തിരുവാതിര. ഗുരു ബാലകൃഷ്ണ മാരാരുടെ മേൽനോട്ടത്തിൽ സത്യഭാമ മാരാരുടെ നൃത്ത സംവിധാനത്തിലാണ് തിരുവാതിര അരങ്ങേറിയത്. ചിത്രം: സിബി മാമ്പുഴക്കരി ∙ മനോരമ
SHARE

ന്യൂഡൽഹി∙ സൗന്ദര്യവും താളവും സമന്വയിച്ച ദൃശ്യ വിസ്മയമായി എൻഎസ്എസ് ഡൽഹി സംഘടിപ്പിച്ച മെഗാ തിരുവാതിരക്കളി. മന്നം ജയന്തി ആഘോഷ പരിപാടികളുടെ ഭാഗമായി ആർ.കെ. പുരം കേരള സ്കൂൾ അങ്കണത്തിൽ നടത്തിയ തിരുവാതിരക്കളിയിൽ ആയിരത്തോളം യുവതികളാണു പങ്കെടുത്തത്. ആദ്യമായാണു ഡൽഹിയിൽ ഇത്രയേറെ യുവതികളെ പങ്കെടുപ്പിച്ച് തിരുവാതിരക്കളി നടത്തുന്നതെന്നു സംഘാടകർ അറിയിച്ചു. ഇതോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം മീനാക്ഷി ലേഖി എംപി ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് ഡൽഹി പ്രസിഡന്റ് എം.കെ.ജി. പിള്ള അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ആശ മേനോൻ മുഖ്യാതിഥിയായി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ ഡയറക്ടർ ജനറൽ ഡോ. കെ.ജി. സുരേഷ് കുമാർ, ആർ.ആർ. നായർ, ബാബു പണിക്കർ, കെ.പി. മേനോൻ, എം.ഡി. ജയപ്രകാശ്, ശിവ്പ്രസാദ് നായർ, ഡി. രവീന്ദ്രനാഥൻ പിള്ള എന്നിവർ പ്രസംഗിച്ചു. ഗുരു ബാലകൃഷ്ണ മാരാരുടെ മേൽനോട്ടത്തിൽ സത്യഭാമ മാരാരാണു മെഗാ തിരുവാതിര കളിയുടെ നൃത്ത സംവിധാനം നിർവഹിച്ചത്.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama