go

ഹവാല സംഘത്തെ വലയിലാക്കി; കണ്ടെത്തിയത് 20000 കോടിയുടെ നികുതി വെട്ടിപ്പ്

new-delhi news
SHARE

ന്യൂഡൽഹി∙ നഗരത്തിൽ പ്രവർത്തിക്കുന്ന വൻ ഹവാല റാക്കറ്റിനെ തകർത്തതായി ആദായനികുതി വകുപ്പ്. ഏകദേശം 20,000 കോടിയുടെ നികുതി വെട്ടിപ്പു നടത്തിയതായാണു കണ്ടെത്തിയിരിക്കുന്നത്. ഹവാല മാഫിയയെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്ന് ഓൾഡ് ഡൽഹിയിലെ ഒട്ടേറെ കച്ചവട സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡു നടത്തി. പ്രധാനമായും മൂന്നു ബിസിനസ് ഗ്രൂപ്പുകൾ കോടികളുടെ ഹവാല ഇടപാടു നടത്തിയതായാണു കണ്ടെത്തിയിരിക്കുന്നത്.

നയാ ബസാറിലെ ഒരു സ്ഥാപനം 18,000 കോടി രൂപയുടെ വ്യാജ ബില്ലുകൾ തയാറാക്കിയതായി കണ്ടെത്തി. ഓഹരി നിക്ഷേപങ്ങൾ മറച്ചുവയ്ക്കാൻ വ്യാജ വിവരങ്ങൾ നൽകിയതായും സൂചനയുണ്ട്.വിദേശ ബാങ്കുകളിലുള്ള അക്കൗണ്ടുകൾ ചില സ്ഥാപനങ്ങൾ മറച്ചുവച്ചതായും കണ്ടെത്തിയിട്ടുണ്ട്. വൻ തട്ടിപ്പിന്റെ ചെറിയൊരു ഭാഗം മാത്രമാണു പുറത്തുവന്നിരിക്കുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama