go

ആലപ്പാട് നിവാസികൾക്ക് പിന്തുണയുമായി എൻഎസ്‍യുഐ പ്രവർത്തകർ

കരിമണൽ ഖനനത്തിനെതിരെ സമരം നടത്തുന്ന ആലപ്പാട് നിവാസികൾക്കു ഐക്യദാർഢ്യവുമായി എൻഎസ്‌യുഐ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം
കരിമണൽ ഖനനത്തിനെതിരെ സമരം നടത്തുന്ന ആലപ്പാട് നിവാസികൾക്കു ഐക്യദാർഢ്യവുമായി എൻഎസ്‌യുഐ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം
SHARE

ന്യൂഡൽഹി ∙ കൊല്ലം ജില്ലയിലെ ആലപ്പാട് നടക്കുന്ന അനധികൃത ഖനനത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് വിദ്യാർഥി സംഘടന എൻഎസ്‌യുഐയുടെ നേതൃത്വത്തിൽ കൂട്ടായ്മ. അതിജീവനത്തിന്റെ പേരിൽ കടലിന്റെ മക്കൾ നടത്തുന്ന സമരത്തിനു നേരെ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ കണ്ണടയ്ക്കുകയാണെന്ന് പ്രവർത്തകർ ആരോപിച്ചു. ഖനനം ഉപേക്ഷിക്കുകയും കൃത്യമായ രീതിയിൽ ലാൻഡ് ഫില്ലിങ് നടത്തി പ്രദേശം സംരക്ഷിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

എൻഎസ്‌യുഐ –ജെഎൻയു മുൻ അധ്യക്ഷൻ ഡോ. സിമ്മി ജോസഫ് ഉദ്ഘാടനം ചെയ്തു. എൻഎസ്‌യുഐ ദേശീയ നവമാധ്യമ കോഓർഡിനേറ്റർ വിനീത് തോമസ്, ചാണ്ടി ഉമ്മൻ, എയിംസ് നഴ്സസ് അസോസിയേഷൻ ജനറൽ സെക്രട്ടറി വിപിൻ കൃഷ്ണൻ, എൻഎസ്‌യുഐ ജെഎൻയു ജനറൽ സെക്രട്ടറി അരുൺ കൃഷ്ണൻ, ജെഎൻയു കൗൺസിലർ വിഷ്ണു പ്രസാദ്, സംസ്ഥാന സെക്രട്ടറി ആൽബിൻ ഫിലിപ്, പി.ടി. നന്ദഗോപൻ, വിനില കൃഷ്ണൻ, യധിൻ പ്രദീപ്, ഉമ്മർ എന്നിവർ പ്രസംഗിച്ചു.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama