കുടിവെള്ളം: നാലു പഞ്ചായത്തുകളിൽ നാളെ ഹർത്താൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

palakkad-water-milan ചൂട് മാറ്റാനാ: ഒലവക്കോട് ചന്ദനക്കാവ് ഭഗവതി ക്ഷേത്രത്തിലെ വേല ഉത്സവത്തിന് എഴുന്നള്ളിയ ആനയ്ക്കു തണ്ണിമത്തൻ നൽകിയപ്പോൾ

മുതലമട∙ കുടിവെള്ളത്തിനായുള്ള പ്രതിഷേധം ശക്തമാവുന്നു; നാളെ നാലു പഞ്ചായത്തുകളിൽ ഹർത്താൽ. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, വടവന്നൂർ പഞ്ചായത്തുകളിലാണു മീങ്കര–ചുള്ളിയാർ ജല സംരക്ഷണ സമിതി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. 12 മണിക്കൂർ ഹർത്താലിനു കോൺഗ്രസ്, ബിജെപി, ബിഡിജെഎസ്, എസ്ഡിപിഐ, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവർ പിന്തുണ അറിയിച്ചിട്ടുണ്ടെന്നു സമര സമിതി ഭാരവാഹികൾ പറഞ്ഞു.

കുടിവെള്ളത്തിനായുള്ള അനിശ്ചിതകാല സമരം രണ്ടു ദിവസം പിന്നിട്ടതോടെയാണു സമരം ശക്തമാക്കാൻ തീരുമാനിച്ചത്. ഹർത്താൽ ദിനത്തിൽ മീങ്കര–ചുള്ളിയാർ ജലസംരക്ഷണ സമിതി ഭാരവാഹികളായ ആർ.അരവിന്ദാക്ഷൻ, എ.എൻ.അനുരാഗ്, സജേഷ് ചന്ദ്രൻ, പി.സതീഷ്, എ.സി.ശെൽവൻ, എസ്.അമാനുള്ള, കെ.സി.ബാലകൃഷ്ണൻ, ആർ. ബിജോയ് എന്നിവർ നിരാഹരമിരിക്കും. പറമ്പിക്കുളം–ആളിയാർ വെള്ളം മീങ്കരയിലേക്ക് ഇറക്കി ശുദ്ധജല വിതരണത്തിനുള്ള ശേഖരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു മീങ്കര–ചുള്ളിയാർ ജല സംരക്ഷണ സമിതി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു വീട്ടമ്മമാർ ഒഴിഞ്ഞ കുടവുമായി എത്തി.

രണ്ടാം ദിവസത്തെ സമരം സമ്മിശ്ര കർഷകനുള്ള ദേശീയ കർഷക അവാർഡ് നേടിയ ടി. സഹദേവൻ ഉദ്ഘാടനം ചെയ്തു. മീങ്കര–ചുള്ളിയാർ ജലസംരക്ഷണ സമിതി ചെയർമാൻ എ.എൻ. അനുരാഗ് അധ്യക്ഷനായി. ദേശീയ കർഷക സമാജം സെക്രട്ടറി മുതലാംതോട് മണി, സമിതി ജനറൽ കൺവീനർ സജേഷ്ചന്ദ്രൻ, കോഓർഡിനേറ്റർ പി. സതീഷ്, വി. വിജയരാഘവൻ, ആർ. അരവിന്ദാക്ഷൻ, സി. പ്രഭാകരൻ, എസ്. അമാനുള്ള, എ.സി. ശെൽവൻ, സി.കെ. പഴനിമല, ഓമനക്കുട്ടൻ, ഡോ.വി. സനൽകുമാർ, രാജൻ ഒനൂർ പള്ളം, ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.