മരങ്ങൾ മുറിച്ചു നീക്കിയതിൽ പ്രതിഷേധം, അറസ്റ്റ്; രണ്ട് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

harthal-representational-image

പാലക്കാട് ∙ മലമ്പുഴ അകമലവാരത്ത് ഏലാക്ക് എസ്റ്റേറ്റിലെ റബർ മരങ്ങൾ മുറിച്ചു നീക്കുന്നതു അനധികൃതമാണെന്നു ആരോപിച്ചു സംഘപരിവാർ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്. മുറിച്ച മരം കൊണ്ടുപോകുന്നതു തടയാനെതിയ 15 പേരെ മലമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പിന്നീട് പൊലീസ് സംരക്ഷണത്തോടെ മുറിച്ച മരങ്ങൾ കൊണ്ടുപോയി. രാവിലെ പത്തോടെ മരംമുറി തടയാനെത്തിയ പ്രതിഷേധക്കാരും എസ്റ്റേറ്റിലെ സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികളും തമ്മിൽ തർക്കമുണ്ടായി. തുടർന്നായിരുന്നു അറസ്റ്റ്. ഇവരെ വിട്ടയക്കണമെന്നു ആവശ്യപ്പെട്ട് ബിജെപി–ആർഎസ്എസ് പ്രവർത്തകർ മലമ്പുഴ റോഡ് ഉപരോധിച്ചു.

കടകൾ അടപ്പിക്കാനും ശ്രമമുണ്ടായി. ഹേമാംബിക നഗർ ഇൻസ്പെക്ടർ സി. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസെത്തി ഇവരെ ബലംപ്രയോഗിച്ചു നീക്കി. എസ്റ്റേറ്റിലെ മരങ്ങൾ മുറിച്ചു നീക്കുന്നതിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകൾ മലമ്പുഴ, അകത്തേത്തറ പഞ്ചായത്തുകളിൽ ഇന്ന് രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ഹർത്താലിന് ആഹ്വാനം ചെയ്തു. കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ദേവസ്വം പാട്ടത്തിനു നൽകിയ ഭൂമിയുടെ പാട്ടക്കാലാവധി കഴിഞ്ഞെന്നും മരങ്ങൾ മുറിക്കുന്നതു നിയമലംഘനമാണെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. ഭൂമി ദേവസ്വം ബോർഡിനു തിരിച്ചു നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം രണ്ടാഴ്ചയായി തുടരുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് എസ്റ്റേറ്റിനു പരിസരത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. മരങ്ങൾ മുറിച്ചു നീക്കാൻ ഹൈക്കോടതി ഉത്തരവുണ്ടെന്നും ഇക്കാര്യം പ്രതിഷേധക്കാരെ ചർച്ചയ്ക്കു വിളിച്ചപ്പോൾ അറിയിച്ചതാണെന്നും ഡിവൈഎസ്പി ജി.ഡി. വിജയകുമാർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.