go

കലിവർഷം; പ്രളയത്തിൽ മുങ്ങി പാലക്കാട്

ജലനഗരം: കനത്ത മഴയിൽ കൽപാത്തിപ്പുഴ കരകവിഞ്ഞൊഴുകിയതോടെ പാലക്കാട് നഗരം വെള്ളത്തിലായപ്പോൾ. കൽപാത്തി, ചാത്തപുരം, പാലക്കാട് – കോഴിക്കോട് ബൈപാസിലെ ശേഖരീപുരം ജംക്‌ഷൻ തുടങ്ങിയ ഭാഗങ്ങളാണു ചിത്രത്തിൽ (ആകാശക്കാഴ്ച പകർത്തിയത്: ഷിയ, നോവൽറ്റി സ്റ്റുഡിയോ, കൊടുവായൂർ)

SHARE

പാലക്കാട് ∙ ഒരു രാത്രി നീണ്ട പേമാരിയും തുടർന്നുണ്ടായ മിന്നൽ പ്രളയവും പാലക്കാടിനെ മുക്കി. നിയന്ത്രണാതീതമായി ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് മലമ്പുഴ ഡാമിന്റെ ഷട്ടർ ഒന്നര മീറ്ററിലേറെയാണ് ഉയർത്തിയത്. കഴിഞ്ഞദിവസം രാത്രിയോടെ മലമ്പുഴയിൽ രണ്ടിടത്ത് ഉണ്ടായ ഉരുൾപൊട്ടലിനെത്തുടർന്നാണ് ഡാമിൽ ജലനിരപ്പ് ഉയർന്നത്. ഇതോടെ നാലു ഷട്ടറുകൾ വഴിയും കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കാൻ നിർബന്ധിതമാകുകയായിരുന്നു. ഇതോടൊപ്പം രാത്രി മുഴുവൻ മഴ പെയ്തതോടെ ശേഖരീപുരം, കൽപ്പാത്തി, പാലക്കാട് ടൗൺ, ഒലവക്കോട് റയിൽവേ സ്റ്റേഷൻ റോഡ്, ടൗൺ റെയിൽവേ സ്റ്റേഷൻ റോഡ്, സ്റ്റേഡിയം എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നു. ജനങ്ങൾ വീടുകളുടെയും കെട്ടിടങ്ങളുടെയും മുകൾ നിലയിലും ടെറസിലും അഭയംപ്രാപിച്ചു.

പ്രളയമധ്യേ തൂങ്ങിയാടി... മലമ്പുഴ ഡാമിന്റെ ഷട്ടർ ചരിത്രത്തിലാദ്യമായി ഏറ്റവും വിസ്തൃതമായി തുറന്നതോടെ മുക്കൈ പുഴയിലേക്കു കുതിച്ചൊഴുകുന്ന വെള്ളം. വിനോദ സഞ്ചാരികൾക്കായി ഉദ്യാനത്തിൽ ഒരുക്കിയ തൂക്കുപാലമാണു മുകളിൽ. മലമ്പുഴയിൽ ഷട്ടർ ഉയർത്തിയതോടെയാണു പാലക്കാട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പറളിപ്പുഴയിലും ഭാരതപ്പുഴയിലും വരെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്.   ചിത്രം: മനോരമ

ഗതാഗതം ഒഴിവാക്കി റോഡുകളിൽ ചെറിയ റബർ ബോട്ട് ഉപയോഗിച്ചാണ് രക്ഷാ പ്രവർത്തനം നടത്തിയത്. വീടുകളിൽ ഒറ്റപ്പെട്ട മുന്നൂറോളം പേരെ രക്ഷപ്പെടുത്തി. വാളയാർ കഞ്ചിക്കോട് വനമേഖലകളിൽ രണ്ടിടത്ത് ഉരുൾപൊട്ടി കാട്ടിനുള്ളിലൂടെ കടന്നുപോകുന്ന പാലക്കാട്– കോയമ്പത്തൂർ ബി ലൈൻ റെയിൽവേ ട്രാക്ക് തകർന്നു. അറ്റകുറ്റപ്പണിക്കു വന്ന ട്രെയിൻ ഇവിടെ പാളം തെറ്റുകയും ചെയ്തു. ചുള്ളിമടയിൽ ദേശീയപാതയ്ക്കു സമീപം വരെ വെള്ളമെത്തി. വേനോലി, കൊയ്യാമരക്കാട്, ചുള്ളിമട പ്രദേശങ്ങളിലായി 200 വീടുകളിൽ വെള്ളം കയറി. ജില്ലയിലാകെ 25 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. രാത്രിവരെ മൂവായിരം പേരെ മാറ്റിപ്പാർപ്പിച്ചു.

∙ മലബാർ സിമന്റ്സിൽ വനത്തിനുള്ളിലെ ഖനിയിൽ കുടുങ്ങിയ 25 ജീവനക്കാരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

∙ പട്ടാമ്പിയിൽ ഭാരതപ്പുഴ നിറഞ്ഞൊഴുകി

∙ ചിറ്റൂർ മൂലത്തറ റഗുലേറ്ററിന്റെ വലതുഭാഗത്തെ കനാൽ‌ ബണ്ട് തകർന്നു

∙ ഭാരതപ്പുഴയിൽ കാണാതായ പാണ്ടിക്കാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.

∙ ആലത്തൂർ ഗായത്രിപ്പുഴയിൽ ഒഴുക്കിൽപ്പെട്ടയാളെ കണ്ടെത്തിയില്ല

∙ കുതിരാൻ തുരങ്കമുഖത്തെ മല വീണ്ടും ഇടിഞ്ഞു. തുരങ്കത്തിനുള്ളിലെ നിർമാണം നിലച്ചു.

∙ കഞ്ചിക്കോട് വേലഞ്ചേരിയിൽ ഉരുൾപൊട്ടി, ഹെക്ടർ കണക്കിനു കൃഷി നശിച്ചു.

∙ കോഴിക്കോട് ദേശീയപാതയിലെ വേലിക്കാട് പാലത്തിനു സമീപം റോഡിൽ വിള്ളൽ.  

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama