go

ആശ്വാസ നിധിയിലേക്ക് കാൽകൊണ്ടൊരു ‘കയ്യൊപ്പ്’

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക മന്ത്രി എ.കെ. ബാലനെ പ്രണവ്  ഏൽപ്പിക്കുന്നു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക മന്ത്രി എ.കെ. ബാലനെ പ്രണവ് ഏൽപ്പിക്കുന്നു
SHARE

ആലത്തൂർ∙  വരകളും വർണങ്ങളും കൊണ്ടു പ്രണവിന്റെ സ്നേഹം. മനസ്സിൽവിരിഞ്ഞ വർണങ്ങൾ കാൽവിരലുകളിൽ ചേർത്ത ബ്രഷ് കൊണ്ടു കാൻവാസിൽ പകർത്തുമ്പോൾ പ്രണവ് ഓർത്തില്ല തന്റെ ചിത്രങ്ങൾ പ്രളയബാധിതരുടെ കണ്ണീരൊപ്പാൻ കൈത്താങ്ങാവുമെന്ന്. ജന്മനാ ഇരു കൈകളും ഇല്ലാത്ത പ്രണവ് കാൽവിരലുകൾക്കിടയിൽ പെൻസിൽ ചേർത്തു വരച്ച ചിത്രപ്രദർശനത്തിൽ ലഭിച്ച 5000 രൂപയാണു ഫണ്ട് സമാഹരണത്തിനെത്തിയ മന്ത്രി എ. കെ. ബാലനെ ഏൽപിച്ചത്. 

അച്ഛൻ ബാലസുബ്രഹ്മണ്യനുമായി മിനി സിവിൽ സ്റ്റേഷൻ ഹാളിൽ പ്രണവ് എത്തിയപ്പോൾ സദസ്സ് നിശ്ശബ്ദമായി. കാൽവിരലുകൾക്കിടയിൽ ചേർത്ത് 5000 രൂപയുടെ ചെക്ക് മന്ത്രി വാങ്ങിയതും വികാരവായ്പോടെയാണ്.  പ്രണവിനെ ആശ്ലേഷിച്ചു. അഭിനന്ദനങ്ങൾ അറിയിച്ചു. അംഗപരിമിതികളെ ഇച്ഛാശക്തി കൊണ്ട് അതിജീവിക്കുന്ന പ്രണവ് നാടിന് അഭിമാനമായി.

ചിറ്റൂർ ഗവ.കോളജിൽ ഫെബ്രുവരിയിൽ നടത്തിയ ബിസിനസ് സംരംഭകത്വ മേളയിൽ നടത്തിയ ചിത്രപ്രദർശനത്തിൽനിന്നു ലഭിച്ച തുകയാണു  മൂന്നാം വർഷ ബികോം വിദ്യാർഥിയായ പ്രണവ് നൽകിയത്. ദുഃഖിക്കുന്ന മനുഷ്യരുടെ കണ്ണീരൊപ്പാനുള്ള എളിയ ശ്രമമാണിത്. അതിജീവനത്തിന് ഇത്തരം നന്മകൾ പ്രചോദനമാവുമെന്നും പ്രണവ് പറഞ്ഞു.

Read more : Kerala Floods

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama