go

ചട്ടങ്ങൾ പഠിച്ച് അവർ വരുന്നു; ചട്ടമ്പികളെ മെരുക്കാൻ

 കേരളത്തിൽ നിന്നുള്ള കുങ്കിയാനകൾ മുതുമല പരിശീലന കേന്ദ്രത്തിൽ നിന്നു മടങ്ങുന്നതിനു മുൻപ്.
കേരളത്തിൽ നിന്നുള്ള കുങ്കിയാനകൾ മുതുമല പരിശീലന കേന്ദ്രത്തിൽ നിന്നു മടങ്ങുന്നതിനു മുൻപ്.
SHARE

ഗൂഡല്ലൂർ ∙ കേരളത്തിൽ നിന്നുള്ള താപ്പാനകളുടെ  കുങ്കി പരിശീലനം  മുതുമലയിൽ  സമാപിച്ചു. ഇന്നലെ വിനായക ചതുർഥി ആഘോഷത്തിനിടെ പൂജകളോടെ ആനകൾക്ക് യാത്രയയപ്പ് നൽകി‍. മുത്തങ്ങ വന്യജീവി സങ്കേതത്തിൽ നിന്നുള്ള സൂര്യ, കോടനാട് ക്യാംപിലെ നീലകണ്ഠൻ, കോന്നിയിൽ നിന്നുള്ള സുരേന്ദ്രൻ എന്നീ ആനകൾക്കാണ് മുതുമല കടുവാ സങ്കേതത്തിലെ തെപ്പക്കാട് ആന വളർത്തൽ ക്യാംപിൽ വിദഗ്ധ പരിശീലനം നൽകിയത്. ജൂൺ 14നാണ് ആനകളെ  മുതുമലയിലെത്തിച്ചത്.

നാട്ടിലിറങ്ങുന്ന കാട്ടാനകളെ കാട്ടിലേക്ക് തുരത്തുക, അപകടത്തിൽപ്പെട്ട കാട്ടാനകൾക്ക് ചികിൽസ നൽകുക, മയക്കുവെടിയേൽക്കുന്ന കാട്ടാനകളെ ക്യാംപിലെത്തിക്കുക, വനത്തിൽ പട്രോളിങ്ങ് നടത്തുക തുടങ്ങിയവയിലാണു പരിശീലനം നൽകിയത്. കാലാവധിക്ക് മുൻപ് തന്നെ മൂന്ന് ആനകളും ഇതിൽ മികവു കാണിച്ചതായി പരിശീലകർ പറഞ്ഞു. കാട്ടാനകളെ തുരത്തുന്നതിൽ മൂന്ന് ആനകൾക്കും  നൂറിൽ നൂറു മാർക്കാണു ലഭിച്ചത്. യാത്രയയപ്പിൽ തമിഴ്നാട്  ഫോറസ്റ്റ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ രഘുനാഥ്, കേരള പിസിസിഎഫ് പി.കെ. കേശവൻ, പാലക്കാട് വൈൽഡ് ലൈഫ് വാർഡൻ അജയ്കുമാർ, വയനാട് വന്യജീവിസങ്കേതം വൈൽഡ് ലൈഫ് വാർഡൻ എൻ.ടി. സാജൻ എന്നിവർ പങ്കെടുത്തു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama