go

നമ്പർ പ്ലേറ്റിൽ ചിത്രപ്പണി വേണ്ട: 5000 രൂപ വരെ പിഴ

palakkad-bike-modification
SHARE

വാളയാർ ∙ വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൽ ഇനി ചിത്രപ്പണി വേണ്ട. നമ്പർ പ്ലേറ്റ് മോടികൂട്ടി റോഡിലൂടെ വാഹനം ഓടിക്കുന്നവരെ പിടികൂടാൻ മോട്ടോർവാഹന വകുപ്പു പ്രത്യേക പരിശോധന ആരംഭിച്ചു. നിയമലംഘകരെ കാത്തിരിക്കുന്നതു 5000 രൂപ വരെ പിഴയും മറ്റു നിയമ നടപടികളുമാണ്. നഗരത്തിലോടുന്ന ബൈക്കുകളിലെ നമ്പർ പ്ലേറ്റുകളിലാണു ചിത്രപ്പണി കൂടുതൽ.

ഇത്തരം വാഹനങ്ങൾ അപകടത്തിനു കാരണമായി രക്ഷപ്പെട്ട് ഓടുമ്പോൾ നമ്പർ മനസ്സിലാക്കാൻ പോലും സാധിക്കാറില്ല. ചില വാഹനങ്ങളിൽ 3,4,6,8,9 നമ്പറുകൾ വായിച്ചെടുക്കാൻ പലപ്പോഴും സാധിക്കാറില്ലെന്നു വെഹിക്കിൾ ഇൻസ്‌പെക്ടർമാർ പറയുന്നു. ഈ സാഹചര്യത്തിലാണ് ഇതര പരിശോധനകൾക്കൊപ്പം നമ്പർ പ്ലേറ്റിലേക്കു കൂടി ശ്രദ്ധ പതിപ്പിക്കാൻ മോട്ടോർവാഹന വകുപ്പ് തീരുമാനിച്ചത്. മോട്ടോർ വാഹനനിയമം 177ാം വകുപ്പു പ്രകാരം പിഴത്തുക നേരത്തെ വളരെ കുറവാണ്.

അതിനാൽ 39, 192 വകുപ്പുകൾ കൂടി ചേർത്തു 2000 രൂപ മുതൽ 5000 രൂപ വരെ പിഴ ഈടാക്കാനാണു തീരുമാനം. നമ്പർ പ്ലേറ്റ് നിർമിച്ചു നൽകുന്നവരെയും വാഹന ഡീലർമാരെയുമാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഇതിനൊപ്പം റോഡ് പരിശോധന നടത്തി പിഴ ഈടാക്കും. നിയമപ്രകാരം ലൈറ്റ്, മീഡിയം, ഹെവി, പൊതു വാഹനങ്ങളുടെ പിന്നിലും വശങ്ങളിലും രണ്ടുവരിയിൽ നമ്പർ എഴുതണം.

മോട്ടോർകാർ, ടാക്‌സി കാർ എന്നിവയ്ക്കു മാത്രം മുന്നിലും പിന്നിലും ഒറ്റവരി നമ്പർ മതി. മറ്റു വാഹനങ്ങൾക്കു മുൻവശത്തെ നമ്പർ ഒറ്റവരിയായി എഴുതാം. നമ്പർ ചരിച്ചെഴുതുക, വ്യക്തത ഇല്ലാതിരിക്കുക, നമ്പർ പ്ലേറ്റിൽ മറ്റെന്തെങ്കിലും എഴുതുകയോ പതിക്കുകയോ ചെയ്യുക തുടങ്ങിയവയും കുറ്റകരമാണെന്നു പാലക്കാട് ആർടിഒ ടി.സി.വിനീഷ് അറിയിച്ചു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama