go

കെഎസ്ആർടിസി അന്വേഷണ കൗണ്ടറും നഷ്ടമാകുന്നു

palakkad news
പട്ടാമ്പിയിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ മാസങ്ങളായി അടഞ്ഞു കിടക്കുന്ന കെഎസ്ആർടിസി അന്വേഷണ കൗണ്ടർ
SHARE

പട്ടാമ്പി ∙ കെഎസ്ആർടിസി  സ്റ്റാൻഡ് നഷ്ടമായ പട്ടാമ്പിക്ക് കെഎസ്ആർടിസിയുടെ അന്വേഷണ കൗണ്ടറും നഷ്ടമാകുന്നു.  പ്രളയത്തിന് സ്വകാര്യ ബസ് സ്റ്റാൻഡിൽ വെള്ളം കയറിയപ്പോൾ അടച്ച കെഎസ്ആർടിസി അന്വേഷണ കൗണ്ടർ പിന്നീട് തുറന്നില്ല. വർഷങ്ങൾക്ക് മുൻപ് പട്ടാമ്പിയിൽ കെഎസ്ആർടിസി സ്റ്റാൻഡ് വേണമെന്ന് ആവശ്യമുയർന്നപ്പോൾ നേരത്തെയുണ്ടായിരുന്ന  സ്വകാര്യ ബസ് സ്റ്റാൻഡ് പഞ്ചായത്ത് കെഎസ്ആർടിസിക്ക് നൽകിയതോടെയാണ്  കെഎസ്ആർടിസി സ്റ്റാൻഡ് തുടങ്ങിയത്.  സ്വാകാര്യ  ബസ് സ്റ്റാൻഡിനോടു ചേർന്നുള്ള കെഎസ്ആർടിസി സ്റ്റാൻഡ് യാത്രക്കാർക്ക് സൗകര്യമായിരുന്നു.

പഞ്ചായത്ത് നഗരസഭയായതോടെ പഴയ സ്റ്റാൻഡ് കെട്ടിടം പൊളിച്ച് പുതുക്കിപ്പണിയാൻ തീരുമാനിക്കുകയും കെഎസ്ആർടി ബസുകൾ സ്വകാര്യ സ്റ്റാൻഡിൽ വന്ന് പോകാൻ നിർദ്ദശം നൽകുകയും ചെയ്തു. ഇൗ സമയത്താണ് കെഎസ്ആർടിസി സ്റ്റാൻഡിൽ പ്രവർത്തിച്ചിരുന്ന കെഎസ്ആർടിസി അന്വേഷണ കൗണ്ടർ  സ്വകാര്യ ബസ് സ്റ്റാൻഡിലേക്കു മാറ്റിയത്. കൗണ്ടറിൽ നിന്ന് കെഎസ്ആർടിസി ബസുകളുടെ സമയം അറിയാൻ യാത്രക്കാർക്ക് സൗകര്യമുണ്ടായിരുന്നു. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിച്ചിരുന്ന കൗണ്ടർ ഭാരതപ്പുഴ നിറ‍ഞ്ഞ് വെള്ളം സ്റ്റാൻഡിൽ കയറിയതോടെയാണ് അടച്ചത്.

പിന്നീട് തുറന്നില്ല. കൗണ്ടർ എന്ന് തുറക്കുമെന്നചോദ്യത്തിന് കെഎസ്ആർടിസിയിൽനിന്നും വ്യക്തമായ മറുപടിയില്ല. റോഡ് നവീകരണം നടക്കുന്നതിനാൽ ബസുകളൊന്നും സ്റ്റാൻഡിൽ വന്നു പോകാത്തതിനാലാണ് അന്വേഷണ കൗണ്ടർ അടച്ചിട്ടിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. കെഎസ്ആർടിസി യാത്രക്കാരെ സഹായിക്കാൻ അന്വേഷണ കൗണ്ടർ പുനരാരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama