go

റോഡ് വീതികൂട്ടി; വൈദ്യുത പോസ്റ്റ് നടുവിലായി

palakkad news
കൂട്ടുപാത–തിരുമിറ്റക്കോട് റോഡ് നവീകരിച്ചപ്പോൾ റോഡിനു നടുവിലായ വൈദ്യുത പോസ്റ്റ്. കൂട്ടുപാത ജംക്​ഷനു സമീപത്തുനിന്നുള്ള ദൃശ്യം
SHARE

തിരുമിറ്റക്കോട്∙ കൂട്ടുപാത – തിരുമിറ്റക്കോട് റോഡ് വീതികൂട്ടി റബറൈസ് ചെയ്തത് വൈദ്യുത പോസ്റ്റുകൾ വശത്തേക്ക് മാറ്റാതെയെന്ന് ആരോപണം. കൂട്ടുപാത ജംങ്ഷനുസമീപത്തെ മൂന്നു പോസ്റ്റുകളാണ് റോഡിലോട്ട് രണ്ടു മീറ്ററോളം കയറിനിൽക്കുന്നത്. ബസുകളടക്കം നൂറുകണക്കിന് വാഹനങ്ങൾ ചീറിപ്പായുന്ന ഷൊർണ്ണൂർ–പൊന്നാനി സംസ്ഥാനപാതയാണിത്. പോസ്റ്റുകൾ പ്രത്യേകിച്ച് രാത്രിസമയങ്ങളിൽ കാണാതെ വാഹനങ്ങൾ ഇടിച്ച് അപകടത്തിൽപ്പെടാൻ സാധ്യതയുണ്ടെന്നതാണ് നാട്ടുകാരുടെ ആശങ്ക.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama