go

മണ്ണൂരിൽ കനാൽ ചോരുന്നു; വെള്ളം വൻതോതിൽ പാഴാകുന്നു

palakkad news
മണ്ണൂർ ഒന്നാം മൈലിൽ കാഡ കനാൽ തകർച്ചയെ തുടർന്നു വെള്ളം റോഡിലേക്കൊഴുകുന്നു
SHARE

പത്തിരിപ്പാല ∙ മണ്ണൂർ ഒന്നാം മൈലിൽ കാഡ കനാൽ തകർച്ചയെ തുടർന്നു വെള്ളം പാഴാകുന്നു.  35 വർഷം മുമ്പ് നിർമിച്ച  നഗരിപ്പുറം പാടശേഖരത്തിലേക്കുള്ള ഉപകനാലാണ് തകർന്നു കിടക്കുന്നത്. കഴിഞ്ഞദിവസം മലമ്പുഴ കനാലിൽ വെള്ളം തുറന്നപ്പോൾ സമീപത്തെ വലിയവീട്ടിൽ റോഡിലേക്കു വെള്ളം കുത്തിയൊഴുകുകയാണ്. കരിങ്കൽ പടവിലെ  സിമന്റ് അടർന്നാണ് വെള്ളം പുറത്തേക്കൊഴുകുന്നത്. നഗരിപ്പുറം, പേരടിക്കുന്ന്, ചേറുമ്പാല തുടങ്ങി നൂറു കണക്കിനു ഏക്കർ നെൽകൃഷിയിടത്തിലേക്കുള്ള വെള്ളമാണ് പാഴാകുന്നത്.

മലമ്പുഴ കനാൽ ആദ്യഘട്ടത്തിൽ തുറന്നപ്പോൾ, ഉപകനാൽ വൃത്തിയാക്കാത്തതിനാൽ  ഇതുവഴി വെള്ളം തുറന്നുകൊടുത്തിരുന്നില്ല, രണ്ടാം വിളയ്ക്കു വെള്ളം അത്യാവശ്യമായിരിക്കുമ്പോളാണ് കനാൽ വെള്ളം നഷ്ടപ്പെടുന്നത്. ഉപകനാലിന്റെ രണ്ടിടത്താണ്  കനാൽ ചോർച്ചയുള്ളത്.  വർഷങ്ങളായി  കനാൽ ചോർച്ച പരിഹരിക്കാൻ അധികൃതർ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നു കർഷകർ പറഞ്ഞു.

ജലസേചന വകുപ്പാണ് കനാൽ നവീകരിക്കേണ്ടതെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. വെള്ളം പാഴാകുന്നതു തടയാൻ കർഷകരായ കെ.പി.സുകുമാരൻ, രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ മണ്ണു നിറച്ച ചാക്കുകൾ നിരത്തി കനാലിന്റെ ഭിത്തി സംരക്ഷിക്കാനുള്ള ശ്രമവും നടത്തിയെങ്കിലും പരിഹാരമായില്ല,  ഉപകനാലുകൾ നവീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നു പഞ്ചായത്തംഗം എം.ഷീജ ആവശ്യപ്പെട്ടു. ജലസേചനവകുപ്പിലെ എഇ എം.ഷാഹിദയും സ്ഥലത്തെത്തിയിരുന്നു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama