go

കനാൽ വെള്ളം ഇല്ല ഉള്ളിൽ കനലുമായി ഒട്ടേറെ കർഷകർ

palakkad news
ചുള്ളിയാർ ഡാമിൽ നിന്നു കനാൽ വെള്ളം എത്താത്തതിനെ തുടർന്ന് ഉണക്കു ഭീഷണി നേരിടുന്ന പോത്തംപാടത്തെ നെൽപാടം
SHARE

കൊല്ലങ്കോട് ∙ കനാൽ വെള്ളം എത്താത്തതിനാൽ മുതലമട, പല്ലശ്ശന പഞ്ചായത്തുകളിലെ 200 ഏക്കറോളം സ്ഥലത്തെ നെൽകൃഷി ഉണക്കത്തിലേക്ക്. ചുള്ളിയാർ അണക്കെട്ടിലെ കനാലുകൾ അറ്റകുറ്റപ്പണി നടത്തി വെള്ളം ഒഴുകുന്ന തരത്തിലാക്കുന്നതിൽ അധികൃതർക്കു വന്ന വീഴ്ചയെ തുടർന്നു ചോറപ്പള്ളം, ആന്തിച്ചിറ എന്നിവിടങ്ങളിലെ എ.വിശ്വനാഥൻ, എ.വിജയൻ, ജഗദീശ്വരൻ, എ.മണി, ടി.ദേവദാസ്, എ.രമാഭരൻ എന്നീ കർഷകരുടേത് ഉൾപ്പെടെ 120 ഏക്കറോളം സ്ഥലത്തെ കൃഷിയാണ് ഉണക്കത്തിലായിരിക്കുന്നത്. മുതലമട പഞ്ചായത്തിലെ അഞ്ഞൂറോളം തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിച്ചു കനാൽ ശുചിയാക്കൽ നടത്തിയിട്ടും കാമ്പ്രത്ത്ചള്ള കറുവക്കോട്ടിലുണ്ടായ കനാലിന്റെ തകർച്ചയാണു ചോറപ്പള്ളം, ആന്തിച്ചിറ പ്രദേശത്തേക്കു വെള്ളം എത്തുന്നതിനു തടസ്സം സൃഷ്ടിക്കുന്നത്.

കർഷകർ വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നു ജലസേചന അസി.എക്സി.എൻജിനീയർ സ്ഥലം സന്ദർശിച്ചെങ്കിലും ആവശ്യത്തിനു ഫണ്ടില്ലാത്തതിനാൽ കനാൽ നവീകരണം പ്രതിസന്ധിയാണെന്നാണ് അറിയിച്ചത്. പല്ലശ്ശനയിൽ കനാലിന്റെ തകർച്ചയെ തുടർന്നു ചിറ്റൂർ പുഴ പദ്ധതിയെ ആശ്രയിച്ചു കൃഷി ചെയ്യുന്ന നൂറേക്കറോളം സ്ഥലത്തെ നെൽകൃഷി ഉണങ്ങി നശിക്കുന്ന സ്ഥിതിയാണ്.

അണ്ണക്കോട്, മുരുക്കുളി, തച്ചംങ്കോട്, ഇട്ടിയംപാറ, മുരിങ്ങമല എന്നീ പാടശേഖര സമിതികളിൽ വരുന്ന നെൽകൃഷിയാണു നാശത്തിലായിരിക്കുന്നത്. കനാൽ തകർച്ച സംബന്ധിച്ചു ജലസേചന വകുപ്പിനു പരാതി നൽകിയെങ്കിലും ഇതുവരെ തകർച്ച പരിഹരിക്കാൻ ഒരു നടപടിയും ഉണ്ടായില്ലെന്ന് കർഷകർ പറയുന്നു.


MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama