go

ആലമ്പള്ളം പാലം ശരിയാക്കും; പദ്ധതിക്കു ഭരണാനുമതി

palakkad news
പ്രളയകാലത്ത് ഗായത്രിപ്പുഴയിലുണ്ടായ കുത്തൊഴുക്കിൽ തകർന്ന ആലമ്പള്ളം പാലം.
SHARE

കൊല്ലങ്കോട് ∙ പ്രളയത്തിൽ തകർന്ന ആലമ്പള്ളം പാലം ഗതാഗത യോഗ്യമാക്കാൻ കെ.ബാബു എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 7.25 ലക്ഷം രൂപയുടെ പദ്ധതിക്കു ഭരണാനുമതി. പുലിക്കോട് അയ്യപ്പൻ ക്ഷേത്രവുമായി ബന്ധപ്പെട്ടു തുടർ ഉത്സവങ്ങൾ നടക്കുമ്പോൾ ബൈപാസ് ആയി ഉപയോഗിക്കുന്ന റോഡിന്റെ തകർച്ച വലിയ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ അടിയന്തരമായി ഊട്ടറ–കോവിലകംമൊക്ക് റോഡ് ഗതാഗത യോഗ്യമാക്കുകയാണു ലക്ഷ്യം. പ്രളയകാലത്തു ജലനിരപ്പ് ഉയർന്ന് മീങ്കര, ചുള്ളിയാർ അണക്കെട്ടുകൾ ഒരുമിച്ചു തുറന്നതോടെയാണു ഗായത്രിപ്പുഴയ്ക്കു കുറുകെയുള്ള ആലമ്പള്ളം പാലം തകർന്നത്.

ആലമ്പള്ളം പാലത്തിന്റെ വടക്കേ ഭാഗത്തുള്ള 2 കോൺക്രീറ്റ് സ്ലാബുകളാണ് ഒഴുക്കിൽ തകർന്നത്. പാലത്തിന്റെ തകർച്ചയോടെ റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. തുടർന്ന് ശ്രമദാനം നടത്തി ഇരുചക്ര വാഹനങ്ങൾ പോകുന്ന സ്ഥിതിയുണ്ടാക്കി. പാലത്തിന്റെ തകർച്ച പരിഹരിച്ചില്ലെങ്കിൽ ഊട്ടറ, വിപി തറ, ആലമ്പള്ളം, വാട്ടയാർ എന്നിവിടങ്ങളിലുള്ളവർക്കു ടൗണിലെത്താൻ കിലോമീറ്ററോളം ചുറ്റണം.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama