go

മുണ്ടൂർ മുതൽ ആര്യമ്പാവ് വരെ 10 മുതൽ ഗതാഗത നിയന്ത്രണം

SHARE

പാലക്കാട് ∙ ദേശീയപാത 966ൽ മുണ്ടൂർ മുതൽ ആര്യമ്പാവ് വരെ 10 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നാട്ടുകൽ- താണാവു റോഡിൽ നിർമാണം നടക്കുന്നതിനാലാണിത്. പാലക്കാടു ഭാഗത്തു നിന്നു മലപ്പുറം ഭാഗത്തേക്കു പോകേണ്ട വലിയ വാഹനങ്ങൾ മുണ്ടൂരിൽ നിന്നു തിരിഞ്ഞു കോങ്ങാട്, കടമ്പഴിപ്പുറം, തിരുവാഴിയോട്, ശ്രീകൃഷ്ണപുരം,

ആര്യമ്പാവ് വഴിയും മലപ്പുറത്തു നിന്നു പാലക്കാടു ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ ആര്യമ്പാവ് ജംക്‌ഷനിൽ നിന്നു ശ്രീകൃഷ്ണപുരം, തിരുവാഴിയോട്, കടമ്പഴിപ്പുറം, കോങ്ങാട്, മുണ്ടൂർ വഴിയുമാണ് പോകേണ്ടത്. ആര്യമ്പാവിനും മുണ്ടൂരിനും ഇടയിലുള്ള കുമരംപുത്തൂർ, മണ്ണാർക്കാട്, തച്ചമ്പാറ, കരിമ്പ, കല്ലടിക്കോട് ഭാഗങ്ങളിലുള്ളവരുടെ യാത്രയെ നിയന്ത്രണം ബാധിക്കും. വലിയ വാഹനങ്ങൾക്കാണു നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നു കരാറുകാരായ യുഎൽസിസി കമ്പനി പ്രതിനിധികൾ അറിയിച്ചു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama