go

മുളയൻകാവ് – വല്ലപ്പുഴ റോഡ് നവീകരണം 15 നകം പൂർത്തിയാകും

മുളയൻകാവ് – വല്ലപ്പുഴ റോഡ് നവീകരണം ആരംഭിച്ചപ്പോൾ
മുളയൻകാവ് – വല്ലപ്പുഴ റോഡ് നവീകരണം ആരംഭിച്ചപ്പോൾ
SHARE

കൊപ്പം ∙ മുളയൻകാവ് – വല്ലപ്പുഴ റോഡ് നവീകരണം 15നകം പൂർത്തിയാകും കഴിഞ്ഞ വർഷം അവസാനം നിർമാണോദ്ഘാടനം നടത്തി നവീകരണം മുടങ്ങിയ റോഡിൽ ജനകീയ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് പണി ആരംഭിച്ചത്. മുളയൻകാവ് സെന്റർ മുതൽ വല്ലപ്പുഴ യാറം വരെ നാലു കിലോ മീറ്റർ റോഡാണ് മൂന്നു കോടി രൂപ ചെലവിൽ റബറൈസ്ഡ് ചെയ്യുന്നത്. പൂർണമായും തകർന്ന റോഡിൽ ഇരുഭാഗങ്ങളിലെയും കാനകൾ നവീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സ്ഥലം വിട്ടു കിട്ടാത്തതിനാൽ അഴുക്കു ചാൽ നിർമാണം പൂർത്തിയാക്കാനായിട്ടില്ല. അത്യാവശ്യ സ്ഥലങ്ങളിൽ മാത്രമാണ് കാനകൾ നവീകരിച്ചിട്ടുള്ളത്.

റോഡ് നവീകരണത്തിന്റെ ഭാഗമായ അഴുക്കു ചാൽ നിർമാണവുമായി റോഡോര നിവാസികൾ സഹകരിക്കാൻ നേരിട്ട കാലതാമസമാണ് ഒരു വർഷം മുൻപ് ആരംഭിച്ച നവീകരണം മുടങ്ങാൻ കാരണം. റോഡ് നവീകരണം നടത്തുന്നതിനാൽ ഇതു വഴി ഗതാഗതം നിയന്ത്രിച്ചു. വാഹനങ്ങൾ കുലുക്കല്ലൂർ, എരവത്ര വഴി കടന്നു പോകണമെന്ന് മരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. ഷൊർണൂരിൽ നിന്നു കയിലിയാട്, വല്ലപ്പഴ, മുളയൻകാവ്, വണ്ടുതറ – ഇട്ടക്കടവ് വഴി മലപ്പുറം, പെരിന്തൽമണ്ണ ഭാഗങ്ങളിലേക്ക് പോകുന്ന എളുപ്പ വഴിയാണിത്. കെഎസ്ആർടിസി ബസ് ഉൾപ്പെടെ ഒട്ടേറെ ദീർഘ ദൂര ബസുകളും ചരക്ക് ലോറികളും സർവീസ് നടത്തുന്ന റോഡ് നവീകരണം പൂർത്തിയാക്കി ഉടൻ നാടിനു സമർപ്പിക്കുമെന്ന് മുഹമ്മദ് മുഹസിൻ എംഎൽഎ പറഞ്ഞു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama