go

പ്രളയം തകർത്ത പാളയം പുഴപ്പാലത്തിന് കൈവരി വേണം

പാളയം പുഴപ്പാലത്തിന്റെ കൈവരി തകർന്ന നിലയിൽ.
പാളയം പുഴപ്പാലത്തിന്റെ കൈവരി തകർന്ന നിലയിൽ.
SHARE

വടക്കഞ്ചേരി∙ കിഴക്കഞ്ചേരി–വടക്കഞ്ചേരി–വണ്ടാഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാളയം–കരിപ്പാലി റോഡിലെ പാളയം പുഴപ്പാലത്തിന്റെ കൈവരി തകർന്നു നാലുമാസം ആയിട്ടും പുനഃസ്ഥാപിക്കാൻ നടപടി ഇല്ല. നാലു മാസം മുമ്പു പ്രളയത്തിലാണു കൈവരി തകർന്നത്. വടക്കഞ്ചേരി, കിഴക്കഞ്ചേരി ഭാഗങ്ങളിൽ നിന്നു മംഗലം–ഗോവിന്ദാപുരം സംസ്ഥാനപാത, മുടപ്പല്ലൂർ, വള്ളിയോട് ആശുപത്രി എന്നിവിടങ്ങളിലേക്ക് എളുപ്പം എത്താവുന്ന ഈ പാതയിലൂടെ ധാരാളം വാഹനങ്ങൾ പോകുന്നുണ്ട്.വീതികുറഞ്ഞ പാലത്തിനു മുകളിലേക്കു കൈവരി വീണു കിടക്കുന്നതു മൂലം വാഹനങ്ങൾ ബുദ്ധിമുട്ടുന്നു.

പാലത്തിനു താഴെ പുഴയിലൂടെ വെള്ളമൊഴുകുന്നുണ്ട്. ഇതിനു സമീപത്തെ മദ്രസയിലേക്കു കുട്ടികൾ കാൽനടയായാണു പോകുന്നത്. സമീപത്തായി മയ്യത്താങ്കര പള്ളിയും, മാരിയമ്മൻ കോവിലും സെമിത്തേരിയുമുണ്ട്. സമീപത്തെ സെന്റ് ഫ്രാൻസിസ് സ്കൂളിൽ 1500 ഓളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ശ്രീനാരായണ സ്കൂളിലേക്കുള്ള വാഹനങ്ങളും ഇതിലൂടെയാണു പോകുന്നത്. കൈവരി നന്നാക്കാൻ രക്ഷിതാക്കൾ പല തവണ പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama